പാട്ടിെൻറ വഴിയിൽ വേറിട്ട സ്വരമായി ഷക്കീർ
text_fieldsമത്ര: പ്രവാസത്തിെൻറ തിരക്കിലും കലാമേഖലയിൽ പാട്ടിെൻറ മധുരവുമായി സജീവമാവുകയാണ് ഷക്കീര്‍ കൂത്തുപറമ്പ്. മാപ്പിളപ്പാട്ടിനെ പ്രവാസലോകത്ത് ജീവസുറ്റതാക്കി നിലനിര്‍ത്തുന്നവര്‍ നിരവധിയുണ്ടെങ്കിലും ഷക്കീറിൻറ വഴി വേറിട്ടതാണ്.
പാട്ടിനൊപ്പം പാടി അഭിനയിച്ചാണ് ഈ യുവ കലാകാരന് ആസ്വാദക മനസ്സില്‍ ചേക്കേറുന്നത്. മധുരമൂറും ആലാപനവും അതിന് ചേര്‍ന്ന ചുവടുകളുമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇദ്ദേഹം ഒമാനില്‍ ശ്രദ്ധേയനായിട്ടുണ്ട്. മാപ്പിളപ്പാട്ടുകൾക്ക് പുറമെ മലയാളം, ഹിന്ദി ഗാനങ്ങളും ഇദ്ദേഹം ആലപിക്കും. നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും പാടി അഭിനയിച്ചുകഴിഞ്ഞു. പാടിയ പാട്ടുകള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത് ആയിരക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുമുണ്ട്.
ഇനി വരില്ലൊരു ജന്മം എന്ന ആല്‍ബമാണ് ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. പുതിയൊരു ആല്‍ബം ഇറക്കാനുള്ള പണിപ്പുരയിലാണ് ഷക്കീർ. ചെറുപ്പം മുതലേ പാട്ടുവഴിയില്‍ സഞ്ചരിക്കാനിഷ്ടപ്പെടുന്ന ഈ കലാകാരന് പഠനകാലത്തുതന്നെ മികവ് തെളിയിച്ച് സ്കൂൾ കലോത്സവങ്ങളിലും മറ്റും പ്രതിഭാപട്ടം നേടിയിരുന്നു.
പ്രവാസലോകത്ത് എത്തിയിട്ടും തെൻറ ഇഷ്ടത്തെ വിട്ടുകളയാൻ ഇൗ കൂത്തുപറമ്പുകാരൻ തയാറല്ല. മത്രയിലും ബോഷറിലുമുള്ള കോട്ടണ്വേള്ഡ് എന്ന റെഡിമേഡ് ഷോപ്പില്‍ സെയില്‍സ്മാനാണ് ഷക്കീര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
