ശക്തമായ പാസ്പോർട്ട്: മികച്ച മുന്നേറ്റവുമായി ഒമാൻ
text_fieldsമസ്കത്ത്: ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച മുന്നേറ്റവുമായി ഒമാൻ. ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 86 വിസ-ഫ്രീ സ്കോറുമായി ഒമാൻ 59-ാം സ്ഥാനത്താണ്. ഇതനുസരിച്ച് 86 രാജ്യങ്ങളിലേക്ക് വിസ രഹിതമായോ വിസ ഓൺ അറൈവൽ ആയോ യാത്രയും നടത്താൻ സാധിക്കും. അതേസമയം, ഓരോ വർഷവും ഒമാൻ അതിന്റെ റാങ്കിങ് ഉയർത്തുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
2022ലെ 71ാം സ്ഥാനത്തുനിന്ന് 2024ൽ 60ലേക്കും 2025ൽ 59-ാം സ്ഥാനത്തേക്കും ആണ് എത്തിയിരിക്കുന്നത്. ജി.സി.സിയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് യു.എ.ഇയാണ്.
പുതിയ റാങ്കിങ്ങിൽ ലാത് വിയ, ലിത്വേനിയ, സ്ലൊവേനിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇ 10ാം സ്ഥാനത്തെത്തിയത്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഖത്തർ 47ാം സ്ഥാനത്തും കുവൈത്ത് 50ാം സ്ഥാനത്തും ബഹ്റൈൻ, സൗദി അറേബ്യ 58ാം സ്ഥാനത്തും ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അതോറിറ്റി (അയാട്ട) നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഹെൻലി ആൻഡ് പാർട്ണേഴ്സ് സൂചിക തയാറാക്കുന്നത്.
സൂചികയിൽ 199 വ്യത്യസ്ത പാസ്പോർട്ടുകളും 227 വ്യത്യസ്ത യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടും. ആഗോളതലത്തിൽ 195 വിസരഹിത ലക്ഷ്യസ്ഥാനങ്ങളുമായി സിംഗപ്പൂരിന്റെ പാസ്പോർട്ടാണ് ഏറ്റവും ശക്തം. 2024ൽ ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളും ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.
എന്നാൽ, ഇത്തവണ അവയെല്ലാം ഒന്നാം സ്ഥാനത്തുനിന്നും പിന്നിലേക്ക് വന്നു. 2025ൽ ജപ്പാൻ രണ്ടാം സ്ഥാനത്തും ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നിവ 192 വിസരഹിത ലക്ഷ്യസ്ഥാനങ്ങളുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്.
വിസയില്ലാതെ ഒമാൻ പൗരന്മാർക്ക് യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ: ബഹ്റൈൻ, ബാർബഡോസ്, ബലാറസ്, ബെർമുഡ, ബോട്സ്വാന, ബ്രൂണൈ, കേമാൻ ദ്വീപുകൾ, കൊളംബിയ, കുക്ക് ഐലൻഡ്സ്, ഈജിപ്ത്, എൽ സാൽവഡോർ, ജോർജിയ, ഹെയ്തി, ഹോങ്കോങ്, ഇറാൻ, ജോർഡൻ, കസാക്കിസ്താൻ, കുവൈത്ത്, ലബനാൻ, മഡഗാസ്കർ, മൗറീഷ്യസ്, മൈക്രോനേഷ്യ, നിയു, ഫിലിപ്പീൻസ്, ഖത്തർ, സൗദി അറേബ്യ, സെനഗൽ, സിംഗപ്പൂർ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സുരിനാം, സിറിയ, താജിക്കിസ്ഥാൻ, തായ്ലൻഡ്, തൂനീഷ്യ, തുർക്കിയ്യ, യുക്രെയ്ൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ, വാനുവാട്ടു, സാംബിയ.
വിസ ഓൺ-അറൈവൽ: അർമേനിയ, അസർബൈജാൻ, ബംഗ്ലാദേശ്, ബൊളീവിയ, ബുറുണ്ടി, കംബോഡിയ, കേപ് വെർഡെ ഐലൻഡ്, കൊമോറോ ദ്വീപുകൾ, ജിബൂട്ടി. എത്യോപ്യ, കിർഗിസ്ഥാൻ, ലാവോസ്, മക്കാവോ, മാലിദ്വീപ്, മൗറിറ്റാനിയ, മൊസാംബിക്, നിക്കരാഗ്വ, പലാവു ദ്വീപുകൾ, റുവാണ്ട, സമോവ, സിയറ ലിയോൺ, സൊമാലിയ, ടാൻസാനിയ, തുവാലു, യമൻ, തിമോർ-ലെസ്റ്റെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

