മുനിസിപ്പൽ കോൺഫറൻസിൽ ഒമാൻ പങ്കെടുത്തു
text_fieldsറിയാദിൽ നടന്ന 12ാമത് ഗൾഫ് മുനിസിപ്പൽ വർക്സ് കോൺഫറൻസിൽനിന്ന്
മസ്കത്ത്: സൗദി അറേബ്യയിലെ റിയാദിൽ നടന്ന 12ാമത് ഗൾഫ് മുനിസിപ്പൽ വർക്സ് കോൺഫറൻസിൽ ഒമാൻ പങ്കെടുത്തു. ‘സുസ്ഥിര മുനിസിപ്പൽ പ്രവർത്തനം’ എന്ന പ്രമേയത്തിലാണ് മൂന്ന് ദിവസത്തെ പരിപാടി.
മുനിസിപ്പൽ പ്രവർത്തനത്തിന്റെ സുസ്ഥിരതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള അനുഭവങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം എന്നിവയും ചർച്ച ചെയ്യും.
മുനിസിപ്പൽ മേഖലയിൽ സുസ്ഥിരത കൈവരിക്കുന്നതിൽ കമ്യൂണിറ്റി പങ്കാളിത്തത്തിന്റെ പങ്ക് അവലോകനം ചെയ്തു. ജി.സി.സി നഗരങ്ങളിലും റോഡുകളിലും കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന അപകട സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് ഉൽപന്നങ്ങൾ, സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ, മുനിസിപ്പൽ പ്രവർത്തന മേഖലയിലെ വിജയകരമായ അനുഭവങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായി പ്രദർശനവും നടത്തുന്നുണ്ട്. ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ സഈദ് അൽ ഹജ്രിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

