ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള യോഗത്തിൽ ഒമാൻ പങ്കെടുത്തു
text_fieldsഓസ്ലോയിൽ നടന്ന ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാര യോഗം
മസ്കത്ത്: ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള യോഗത്തിൽ ഒമാൻ പങ്കെടുത്തു.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക നടപടികളെക്കുറിച്ചുള്ള ചർച്ചകൾക്ക് അന്തിമരൂപം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നോർവേ ആതിഥേയത്വം വഹിച്ച യോഗം.
വിദേശകാര്യ മന്ത്രാലയത്തിലെ അറബ് വകുപ്പ് മേധാവി ഷെയ്ഖ് ഫൈസൽ ബിൻ ഒമർ അൽ മർഹൂൺ ആണ് യോഗത്തിൽ ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്.
റിയാദ്, ബ്രസ്സൽസ് മീറ്റിങുകൾക്കുശേഷം ഇത്തരത്തിലുള്ള മൂന്നാമത്തെ സമ്മേളനമായിരുന്നു ഓസ്ലോ മീറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

