എഫ്.എ.ഒ സമ്മേളനത്തിൽ പങ്കാളിയായി ഒമാൻ
text_fieldsറോമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ സമ്മേളനത്തിൽ ഒമാൻ പ്രതിനിധി സംഘം
മസ്കത്ത്: ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്.എ.ഒ) 44ാമത് സമ്മേളനത്തിൽ പങ്കാളിയായി ഒമാൻ. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയാണ് സുൽത്താനേറ്റിന്റെ പ്രതിനിധി സംഘത്തെ നയിച്ചത്.
വിശപ്പ് ഇല്ലാതാക്കൽ, ഭക്ഷ്യസുരക്ഷ കൈവരിക്കൽ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര മാനേജ്മെന്റ് ഉറപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് സമ്മേളനത്തിൽ സുൽത്താനേറ്റിന്റെ പങ്കാളിത്തം.
ലോകമെമ്പാടുമുള്ള കൃഷി, ഭക്ഷ്യ, ജല മന്ത്രിമാരെയും അന്താരാഷ്ട്ര സംഘടനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അന്താരാഷ്ട്ര പരിപാടിയാണിത്. ആഗോള ഭക്ഷ്യസുരക്ഷ, കാർഷിക, ഗ്രാമവികസനം, പ്രകൃതിവിഭവ മാനേജ്മെന്റ്, ഭക്ഷ്യവ്യവസ്ഥയിലെ നവീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

