ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു
text_fieldsജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ ഏകോപന യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി
മസ്കത്ത്: ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ ഏകോപന യോഗത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പങ്കെടുത്തു. ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലിയുടെ 79ാമത് സെഷനിൽ മന്ത്രിമാരുടെ പങ്കാളിത്തത്തിനിടെയായിരുന്നു കൂടിക്കാഴ്ച. യു.എൻ ജനറൽ അസംബ്ലിയുടെ അന്താരാഷ്ട്ര പ്രവർത്തന അജണ്ടയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ജി.സി.സിയും വിവിധ രാജ്യങ്ങളും പ്രാദേശിക ബ്ലോക്കുകളും തമ്മിൽ വരാനിരിക്കുന്ന സംയുക്ത യോഗങ്ങളും ചർച്ച ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികൾ നേരിടുന്നതിനും സമാധാനപരമായ രീതിയിൽ ആ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങൾക്ക് മന്ത്രിമാർ തങ്ങളുടെ പിന്തുണ അടിവരയിട്ടു പറഞ്ഞു. സംവാദം, നീതി, അന്താരാഷ്ട്ര നിയമം, സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ യു.എൻ ചാർട്ടറിന്റെ പ്രയോഗം എന്നിവയെ പിന്തുണക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രിമാർ സൂചിപ്പിച്ചു.

