മേക്ക് ഇന്‍ ഒഡിഷ കോണ്‍ക്ലേവിൽ ഒമാൻ പങ്കെടുത്തു
text_fieldsഒഡിഷയിലെ ഉത്കര്ഷില് നടന്ന മേക്ക് ഇന്‍ ഒഡിഷ കോണ്‍ക്ലേവിൽ ന്യൂ ഡല്‍ഹിയിലെ ഒമാന്‍ കോണ്‍സുലര്‍ യഹ്യ അല്‍ ദുഹൈശി
മസ്കത്ത്: ഇന്ത്യയിലെ ഒഡിഷയിലെ ഉത്കര്ഷില് നടന്ന മേക്ക് ഇന്‍ ഒഡിഷ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള സെഷനില്‍ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് ന്യൂഡല്‍ഹിയിലെ ഒമാന്‍ കോണ്‍സുലര്‍ യഹ്യ അല്‍ ദുഹൈശി സംബന്ധിച്ചു.
കോണ്‍ക്ലവിന്റെ ഭാഗമായുള്ള പരിപാടിയില്‍ ഒഡിഷയുടെ നിക്ഷേപസാധ്യതകളും അവസരങ്ങളും അവതരിപ്പിച്ചു. പരിപാടി ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ഷരണ്‍ ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം ജനുവരി 28, 29 തീയതിളിലാണ് കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രധാന സെഷന് അരങ്ങേറുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

