Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ-​ഫ​ല​സ്തീ​ൻ...

ഒ​മാ​ൻ-​ഫ​ല​സ്തീ​ൻ സൗ​ഹൃ​ദ​മ​ത്സ​രം ഇ​ന്ന്​

text_fields
bookmark_border
ഒ​മാ​ൻ-​ഫ​ല​സ്തീ​ൻ സൗ​ഹൃ​ദ​മ​ത്സ​രം ഇ​ന്ന്​
cancel
camera_alt

ഒ​മാ​ൻ ഫു​ട്​​ബാ​ൾ ടീം ​കോ​ച്ച്​ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ

സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: ചെ​റി​യ ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ള​ത്തി​ലി​റ​ങ്ങു​ന്ന ഒ​മാ​ൻ ടീം ​ഇ​ന്ന്​ ഫ​ല​സ്തീ​നെ നേ​രി​ടും. ബൗ​ശ​ര്‍ സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കീ​ട്ട് 6.45നാ​ണ്​ മ​ത്സ​രം തു​ട​ങ്ങു​ക. മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി ഒ​മാ​ൻ ടീം ​കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ങ്കോ​വി​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ഏ​ഷ്യാ​ക​പ്പ്, ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്ക്​​ മു​ന്നോ​ടി​യാ​യാ​ണ്​ ഒ​മാ​ൻ ക​ളി​യെ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന​ത്തെ ക​ളി​യി​ൽ വി​ജ​യി​ച്ച്​ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ഒ​മാ​ൻ ശ്ര​മി​ക്കു​ക. ടീം ​മ​ത്സ​ര​ത്തി​ന്​ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്ന്​​ കോ​ച്ച്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ല്ലാ മ​ത്സ​ര​ങ്ങ​ളെ​യും​പോ​ലെ നാ​ള​ത്തെ മ​ത്സ​രം പ്ര​ധാ​ന​മാ​ണ്. ഞ​ങ്ങ​ൾ​ക്ക് ഒ​രു സൗ​ഹൃ​ദ മ​ത്സ​ര​മി​ല്ല, അ​നു​ഭ​വ​പ​രി​ച​യം നേ​ടാ​നു​ള്ള പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. പ​രി​ക്കു​ക​ൾ കാ​ര​ണം ചി​ല പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യി​ലും എ​ല്ലാ ക​ളി​ക്കാ​രും ത​യാ​റാ​ണെ​ന്നും കോ​ച്ച്​ പ​റ​ഞ്ഞു. ഒ​മാ​ന്‍, അ​ഫ്ഗാ​നി​സ്താ​നെ​തി​രെ അ​വ​സാ​ന​മാ​യി 2018 മാ​ര്‍ച്ചി​ലാ​ണ് റെ​ഡ്​ വാ​രി​യേ​ഴ്​​സ്​ മ​ത്സ​രി​ച്ച​ത്. ഈ ​ക​ളി​യി​ൽ ഒ​രു ഗോ​ളി​ന്​ ഒ​മാ​ൻ വി​ജ​യി​ച്ചി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ 13ന് ​അ​മേ​രി​ക്ക​ക്കെ​തി​രെ​യും ഒ​മാ​ന്‍ മാ​റ്റു​ര​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:friendly machtodayPalestinOman
News Summary - Oman-Palestine-friendly-match-today
Next Story