ഒമാന്‍-സൗദി ഹൈവേ തുറന്നു
text_fieldsമസ്കത്ത്: എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് യാത്രക്കായി തുറന്നു. ചൊവ്വാഴ്ച സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സന്ദർശനത്തിെൻറ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും റോഡ് തുറന്നതായി പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കരമാർഗം യാത്രാ സമയം 16 മണിക്കൂർ കുറയുമെന്നാണ് കരുതുന്നത്. 2014 ൽ പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം വൈകുകയായിരുന്നു. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറന്നത്. നേരത്തെ യു.എ.ഇയിലൂടെ കടന്നുപോകുന്ന 1638 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടാണ് സൗദിയുമായി ഒമാനെ ബന്ധിപ്പിക്കുന്ന കര മാര്‍ഗം. ഈ യാത്രക്ക് 16 മുതല്‍ 18 വരെ മണിക്കൂര്‍ സമയമെടുക്കും. എന്നാല്‍, പുതിയ റോഡ് വന്നതോടെ 800 കി.മീ ദൂരം കുറയും. പുതിയ റോഡ് വന്നതോടെ വ്യാപാര ചരക്കുകളുടെ നീക്കവും വര്‍ധിക്കും. ഇബ്രിയിലെ തനാമില്‍ നിന്നാണ് ഒമാനില്‍ റോഡ് ആരംഭിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

