Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മടക്കയാത്രക്ക് മനുഷ്യാവകാശ ഇടനാഴി തുറന്ന് ഒമാൻ

text_fields
bookmark_border
പിന്തുണ ഉറപ്പാക്കി ഒമാൻ വിദേശകാര്യ മന്ത്രി
മടക്കയാത്രക്ക് മനുഷ്യാവകാശ ഇടനാഴി തുറന്ന് ഒമാൻ
cancel
camera_alt

സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി

മസ്‌കത്ത്: ഗൾഫ് മേഖലയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ രാജ്യക്കാരുടെയും സുരക്ഷിത യാത്രക്കായി മനുഷ്യാവകാശ ഇടനാഴി ഒരുക്കുന്നതായി ഒമാൻ അറിയിച്ചു.

വിവിധ രാജ്യങ്ങളുടെ സർക്കാറുകളുമായും അന്താരാഷ്ട്ര വിമാനക്കമ്പനികളുമായും സഹകരിച്ച് മടക്കയാത്രക്കുള്ള വിമാന സർവീസുകൾ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.ഒമാൻ വിദേശകാര്യ മന്ത്രിസയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആണ് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയത്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും, അവരുടെ രാജ്യമേതായാലും, സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഉറപ്പാക്കാൻ ഒമാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.

‘ഗൾഫ് മേഖലയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സഹായം നൽകുന്നതിനായി ഒമാൻ സർക്കാർ വിവിധ രാജ്യങ്ങളുടെ സർക്കാരുകളുമായും അന്താരാഷ്ട്ര വിമാനക്കമ്പനികളുമായും ചേർന്ന് വിമാന സർവീസുകൾ ഒരുക്കുകയാണ്.

ഏത് രാജ്യക്കാരായാലും, ഏത് പാസ്‌പോർട്ട് കൈവശമുണ്ടായാലും എല്ലാവർക്കും ഈ സൗകര്യം ലഭ്യമാകും.

എല്ലാ രാജ്യങ്ങളുടെയും പൗരന്മാർക്ക് സുരക്ഷയും സംരക്ഷണവും ലഭിക്കാനുള്ളത് മനുഷ്യാവകാശമാണെന്നും മനുഷ്യരുടെ ജീവൻ ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman opens human rights corridor for return journey
Next Story