നിലമ്പൂർ സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsസലാല: മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി പുല്ലാട്ട് സന്തോഷ് എബ്രഹാം (47) സലാലയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം കഴിഞ്ഞ ഒരു മാസത്തോളമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതൽ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് മരണം.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന അശ്വതിയാണ് ഭാര്യ. സലാല ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഷിൻ, ഒമ്പതാം ക്ലാസ് വിദ്യാർഥി അഷ്ലി എന്നിവർ മക്കളാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
