ശമ്പളമില്ലാതെ ബുറൈമിയിൽ കുടുങ്ങിയവർക്ക് നാടണയാൻ വഴിയൊരുങ്ങുന്നു
text_fieldsമസ്കത്ത്: ശമ്പളമില്ലാതെ ബുറൈമിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ളവർക്ക് നാടണയാൻ വഴിയൊരുങ്ങുന്നു. ഏഴു മലയാളികൾ അടക്കം 17 തൊഴിലാളികളെ പത്തു ദിവസത്തിനകം ശമ്പളവും, നൽകാനുള്ള മറ്റ് ആനുകൂല്യങ്ങളും നൽകി നാട്ടിലയക്കണമെന്ന് ബുറൈമി പ്രൈമറി കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. ഏഴ് മലയാളികൾക്കുപുറമെ മൂന്ന് യു.പി സ്വദേശികൾ, നാല് ആന്ധ്ര സ്വദേശികൾ, കർണാടക, തമിഴ്നാട്, ശ്രീലങ്കൻ സ്വദേശികൾക്കാണ് കോടതിവിധി ആശ്വാസമായത്. ബുറൈമിയിലെ കെമിക്കല്‍ കമ്പനി ജീവനക്കാരാണ് ഇവർ. കഴിഞ്ഞ വർഷം ജൂണിലാണ് അവസാനമായി ശമ്പളം ലഭിച്ചത്. സാമ്പത്തിക പ്രയാസത്തിെൻറ പേരിലാണ് നല്ലരീതിയിൽ നടന്നിരുന്ന കമ്പനിയിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് സംഘത്തിലുള്ള തിരുവനന്തപുരം സ്വദേശി അനിൽ പറഞ്ഞു.
മലയാളികൾ അടക്കം 39 തൊഴിലാളികളാണ് ആദ്യം കോ ടതിയെ സമീപിച്ചത്. ഇൗ വർഷം ജനുവരിയിൽ ഇവർക്ക് അനുകൂലമായി കോടതി വിധിച്ചിരുന്നു. തുടർന്ന് പല ഘട്ടങ്ങളിലായി 22 പേരെ കമ്പനി നാട്ടിലേക്ക് അയച്ചു. ബാക്കി 17 പേരുടെ വിഷയത്തിൽ രണ്ടു മാസത്തിലധികമായി ഒരു നടപടിയും ഇല്ലാതിരുന്നതിനെ തുടർന്നാണ് ഇവർ വീണ്ടും കോടതിയെ സമീപിച്ചത്. കമ്പനിയുടെ താമസയിടത്തിലാണ് ഇവർ കഴിയുന്നത്. എങ്കിലും മൂന്നാഴ്ചയോളം മുമ്പ് ഇങ്ങോട്ടുള്ള വൈദ്യുതി ബന്ധം ഇല്ലാതെയായി. വേനൽചൂടിൽ മുറികളില്‍ കഴിയുന്നത് പ്രയാസമായതോടെ ടെറസിനു മുകളിലാണ് രാത്രി തൊഴിലാളികള്‍ കഴിയുന്നത്. തിങ്കളാഴ്ച കോടതിയിൽ ഇൗ സാഹചര്യം തൊഴിലാളികളുടെ വക്കീൽ ചൂണ്ടിക്കാണിച്ചതോടെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇവിടെ കുടുങ്ങിയ തിരുവനന്തപുരം, തൃശൂർ സ്വദേശികളുടെ വീടുകളിൽ പ്രളയത്തിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
