ദുകം നിക്ഷേപക കാമ്പയിൻ ജപ്പാനിൽ തുടങ്ങി
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പയിൻ ടോക്യോയിൽ ആരംഭിച്ചു.
ഒമാനും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് കാമ്പയിൻ എന്ന് ‘ഇൻവെസ്റ്റ് ഇൻ ദുകം’ എന്ന പേരിലുള്ള പരിപാടിയിൽ സംസാരിക്കവേ പ്രത്യേക സാമ്പത്തിക മേഖല ചെയർമാൻ യഹ്യാ ബിൻ സൈദ് അൽ ജാബ്രി പറഞ്ഞു. ഭാവിയിൽ ഗൾഫ് മേഖലയിലെ സാമ്പത്തിക-നിക്ഷേപക ഹബ് ആയി ദുകം മാറുമെന്ന് അൽ ജാബ്രി പറഞ്ഞു.
ഏഷ്യൻ, ആഫ്രിക്കൻ വിപണികളിലേക്കും ഗൾഫ് വിപണിയിലേക്കും എളുപ്പത്തിൽ സാധനങ്ങൾ എത്തിക്കാനുള്ള സൗകര്യവും ഒമാനിലെ രാഷ്ട്രീയ ഭദ്രതയുമെല്ലാം ദുകമിെൻറ നിക്ഷേപക പ്രാധാന്യം വർധിപ്പിക്കുന്നതാണെന്നും നിക്ഷേപകർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 150ഒാളം ജാപ്പനീസ് നിക്ഷേപകർ പരിപാടിയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
