മയക്കുമരുന്ന് കേസിൽ നാലുപേർ പിടിയിൽ
text_fieldsമസ്കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാളെ മയക്കുമരുന്ന് പ്രതിരോധസേന വിഭാഗം അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 126 കിലോ ഹഷീഷും മയക്കുഗുളികകളും പിടിച്ചെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തുകാരുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് സംശയിക്കുന്നു.
ഇയാളുമായി ബന്ധമുള്ള ഏഷ്യൻ വംശജയായ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് കൈവശംവെച്ച രണ്ട് ഏഷ്യക്കാരെ വടക്കൻ ബാത്തിന പൊലീസ് കമാൻഡും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരങ്ങളറിയുന്നവർ 1444 എന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരങ്ങൾ അറിയിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
