മിഷൻ വിങ്സ് ഒാഫ് കംപാഷൻ ഒമാനിൽനിന്ന് 15 പേർകൂടി നാടണഞ്ഞു
text_fieldsമസ്കത്ത്: കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാൻ വഴിയില്ലാത്തവർക്ക് തുണയേകാൻ ‘ഗള്‍ഫ് മാധ്യമ’വും ‘മീഡിയവണും’ ചേര്‍ന്നൊരുക്കിയ ‘മിഷന് വിങ്സ് ഒാഫ് കംപാഷന്‍’ പദ്ധതിക്ക് കീഴിൽ ഒമാനിൽ നിന്ന് 15 പേർ കൂടി മടങ്ങി. ചൊവ്വാഴ്ച പുലർച്ച മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള ചാർേട്ടഡ് വിമാനത്തിലാണ് ഇവർ മടങ്ങിയത്. ഇതാദ്യമായാണ് ഇത്രയധികം പേർ ഒരുമിച്ച് മടങ്ങിയത്. ഇതോടെ പദ്ധതിക്ക് കീഴിൽ ഒമാനിൽനിന്ന് നാടണഞ്ഞവരുടെ എണ്ണം 126 ആയി ഉയർന്നു. ജോലി നഷ്ടപ്പെട്ടവരും വിസിറ്റിങ് വിസയിൽ വന്ന് ഒമാനിൽ കുടുങ്ങിയവരുമാണ് ചൊവ്വാഴ്ച മടങ്ങിയവരിലുള്ളത്. രണ്ട് കുട്ടികളും ഇതിലുണ്ട്. ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് കഴിഞ്ഞ അഞ്ചുമാസമായി കുടുങ്ങിക്കിടന്നിരുന്നതെന്ന് യാത്രക്കാരിൽ ഒരാളായ ഷറഫുദ്ദീൻ പറഞ്ഞു. വിസിറ്റിങ് വിസയിലാണ് ഇദ്ദേഹം ഒമാനിലെത്തിയത്.
മറ്റു യാത്രക്കാർക്കും സമാന അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്. നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷവും ഒപ്പം ഗൾഫ് മാധ്യമത്തിനോടും മീഡിയവണിനോടും തീർത്താൽ തീരാത്ത നന്ദിയും ഉണ്ടെന്നും മടങ്ങിയ യാത്രക്കാർ പറഞ്ഞു. വിമാനത്താവളത്തിൽ നടന്ന യാത്രയയപ്പിൽ ഗൾഫ് മാധ്യമം സർക്കുലേഷൻ മാനേജർ യാസർ അറഫാത്ത് യാത്രക്കാർക്കുള്ള ടിക്കറ്റുകൾ കൈമാറി. പദ്ധതിക്ക് കീഴിൽ വരുംദിവസങ്ങളിൽ കൂടുതൽ പേർ മടങ്ങുമെന്ന് ഗൾഫ് മാധ്യമം െറസിഡൻറ് മാനേജർ ഷക്കീൽ ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
