Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅറബിക്കടലിൽ...

അറബിക്കടലിൽ ന്യൂനമർദം:  തിങ്കളാഴ്​ച വരെ ശക്​തമായ മഴക്ക്​ സാധ്യത

text_fields
bookmark_border
അറബിക്കടലിൽ ന്യൂനമർദം:  തിങ്കളാഴ്​ച വരെ ശക്​തമായ മഴക്ക്​ സാധ്യത
cancel
camera_alt???????? ???????????? ?????? ????? ??????????????? ????

മസ്​കത്ത്​: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തി​​െൻറ ഫലമായുള്ള മഴമേഘങ്ങൾ ഒമാൻ തീരത്തേക്ക്​ നീങ്ങുന്നു. ഇതുമൂലം തെക്ക്​, വടക്കൻ ശർഖിയ ഗവർണറേറ്റുകൾ, അൽ വുസ്​ത, മസ്​കത്ത്​, തെക്കൻ ബാത്തിന, വടക്കൻ ബാത്തിനയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്​ച വൈകുന്നേരം അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയോടെയുള്ള ശക്​തമായ മഴയാകും ഉണ്ടാവുക. കടൽ പ്രക്ഷുബ്​ധമായിരിക്കുകയും ചെയ്യും.  ഹജർ പർവതനിരകളുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്​. ഇത്​ ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലും മഴക്ക്​ വഴിയൊരുക്കിയേക്കും​.
 

ചിലയിടങ്ങളിൽ ശക്​തമായ മഴ പെയ്യും. ന്യൂനമർദത്തി​​െൻറ ആഘാതം ദോഫാർ, അൽവുസ്​ത, തെക്കൻ ശർഖിയ മേഖലകളെ തിങ്കളാഴ്​ച വരെ ബാധിക്കുമെന്നും വിവിധ തീവ്രതയിലുള്ള മഴ ഇൗ പ്രദേശങ്ങളിൽ പെയ്യുമെന്നുമാണ്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം ആദ്യം അറിയിച്ചിരുന്നത്​. നിസ്​വ, അൽ ഹംറയടക്കം ദാഖിലിയ ഗവർണറേറ്റി​​െൻറ ഭാഗങ്ങളിലും ദാഹിറയിലും വെള്ളിയാഴ്​ച ഉച്ചക്ക്​ ശേഷം മഴ പെയ്തു​. അൽ ഹജർ പർവതനിരകളിൽ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെട്ടതാണ്​ കാരണം. പലയിടങ്ങളിലും ശക്​തമായ കാറ്റും ഉണ്ടായി. മസ്​കത്തിൽ സുഖകരമായ കാലാവസ്​ഥയാണ്​ വെള്ളിയാഴ്​ച അനുഭവപ്പെട്ടത്​. ചൂടിന്​ നല്ല ആശ്വാസം തന്നെ അനുഭവപ്പെട്ടു. 

Show Full Article
TAGS:oman-oman news-gulf news
News Summary - oman-oman news-gulf news
Next Story