ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണം കുറയുന്നു
text_fieldsമസ്കത്ത്: കോവിഡ് പ്രതിസന്ധി മൂലം ഒമാനിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ എണ്ണം കുറയുന്നു. അത്യാവശ്യക്കാർ നാടണഞ്ഞതോടെ വിമാന സർവിസുകളുടെ എണ്ണവും കുറയുന്നുണ്ട്. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് സർവിസുകൾ കുറയാൻ കാരണമെന്ന് ചാർേട്ടഡ് വിമാന സർവിസുകൾ സംഘടിപ്പിക്കുന്നവർ പറയുന്നു.
കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതും കേരളത്തിലെത്തുന്ന പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളും പലരെയും യാത്രയിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. തിരിച്ചുവരവ് സംബന്ധമായ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ജോലിയുള്ളവരാരും നാട്ടിലേക്ക് മടങ്ങുന്നുമില്ല. അത്യാവശ്യക്കാർ വന്ദേ ഭാരത് വിമാനങ്ങൾ വഴിയും ചാർേട്ടഡ് വിമാനങ്ങൾ വഴിയും നാടണഞ്ഞുകഴിഞ്ഞു. വിസിറ്റ് വിസയിൽ വന്നവരും ഗർഭിണികളും തൊഴിൽ നഷ്ടപ്പെട്ടവരും രോഗികളും അടക്കം അത്യാവശ്യക്കാർ നാട്ടിലെത്തിയിട്ടുണ്ട്. എന്നാൽ, ഡിജിറ്റൽ സാക്ഷരത ഇല്ലാത്തതിനാൽ നിരവധി പേർ യാത്ര ചെയ്യാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇൻറർനെറ്റും വെബ്സൈറ്റും ഒന്നും പരിചയമില്ലാത്ത ഇവർക്ക് ഇന്ത്യൻ എംബസിയുടെ രജിസ്ട്രേഷൻ സംബന്ധമായ നടപടികൾ അറിയില്ല.
രജിസ്റ്റർ ചെയ്താൽ തന്നെ സ്വന്തമായി ഇ-മെയിൽ െഎ.ഡി ഇല്ലാത്തതിനാൽ യാത്രസംബന്ധമായി എയർ ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന അറിയിപ്പുകളും അറിയാൻ കഴിയുന്നില്ല. പലരും മറ്റുള്ളവരുടെ ഇ-മെയിൽ െഎ.ഡിയാണ് നൽകുന്നത്. പലപ്പോഴും എയർ ഇന്ത്യയിൽ നിന്ന് ടിക്കറ്റെടുക്കാനും പണം അടക്കാനും മറ്റുമുള്ള അറിയിപ്പുകൾ വൈകിയാണ് ഇവർ അറിയുന്നത്. മസ്കത്തിൽ ഇത്തരക്കാർക്ക് സഹായം നൽകാൻ ചില സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. കഫ്റ്റീരിയകളിൽ ജോലി ചെയ്യുന്നവരും വീട്ടുജോലിക്കാരുമൊക്കെയാണ് ഇങ്ങനെ സഹായം ആവശ്യപ്പെട്ടതെന്ന് ഇവർ പറയുന്നു. ഒമാെൻറ ഉൾപ്രദേശങ്ങളിൽ നിന്നുള്ള ചിലരും സഹായം തേടി. ഇങ്ങനെയുള്ള കൂടുതൽ പേർ ഒമാെൻറ ഉൾപ്രദേശങ്ങളിൽ ഉണ്ടാകാനിടയുണ്ടെന്നും ഇവർ പറയുന്നു. ഒമാനിൽനിന്ന് ഇതുവരെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് 81 വന്ദേ ഭാരത് വിമാനങ്ങളും 149 ചാർേട്ടഡ് വിമാനങ്ങളുമാണ് പറന്നത്. വന്ദേഭാരതിൽ 14200 പേരും ചാർേട്ടഡ് സർവിസുകളിൽ 27,000 പേരും നാടണഞ്ഞു. ഒമാനിലെ വിവിധ കമ്പനികളും സാംസ്കാരിക, സാമൂഹിക സംഘടനകളുമാണ് ചാർേട്ടഡ് സർവിസുകൾ നടത്താൻ മുൻപന്തിയിലുണ്ടായിരുന്നത്. കേരളത്തിലേക്കാണ് കൂടുതൽ ചാർേട്ടഡ് വിമാനങ്ങൾ സർവിസ് നടത്തിയത്. വന്ദേ ഭാരത് വിമാനങ്ങൾ താരതമ്യേന കുറവായതിനാൽ ചാർേട്ടഡ് വിമാനങ്ങൾ മലയാളികൾക്ക് വൻ അനുഗ്രഹമായിരുന്നു.
ഇന്ത്യൻ സെക്ടറിലേക്കുള്ള വിമാനങ്ങൾക്ക് ഇപ്പോഴും ഡിമാൻഡുള്ളതായി മസ്കത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അധികം വിമാനങ്ങളും സീറ്റ് ഫുള്ളായാണ് ഇേപ്പാഴും പോവുന്നത്. എന്നാൽ, ഭാവിയിൽ തിരക്ക് കുറയാൻ സാധ്യതയുണ്ട്. അത്യവശ്യമായി പോവേണ്ടവരെല്ലാം നാട്ടിലെത്തി. പ്രവാസികൾക്ക് നാട്ടിൽ പോവുന്നതിൽ താൽപര്യം കുറഞ്ഞതായി ഒ.െഎ.സി.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ പറഞ്ഞു. പലരും തീരുമാനങ്ങൾ മാറ്റുകയാണ്. നാട്ടിൽനിന്ന് തിരിച്ചുവരാൻ കഴിയുമോ എന്ന അനിശ്ചിതത്വമാണ് പലരിലുമുള്ളത്. നാട്ടിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളും പലരെയും നാട്ടിൽ പോവുന്നതിൽനിന്ന് വിലക്കുന്നുണ്ട്. നാട്ടിലെ 28 ദിവസത്തെ ക്വാറൻറീൻ പലർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗർഭിണികൾ, വിസിറ്റ് വിസക്കാർ, തൊഴിൽ നഷ്ടപ്പെട്ടവർ, രോഗികൾ തുടങ്ങി ഏറെ പ്രയാസമനുഭവിക്കുന്നവരെല്ലാം നാട്ടിലെത്തിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ ഉണ്ടെങ്കിൽ മാത്രമേ ചാർേട്ടഡ് വിമാനങ്ങൾ ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
