മവേല മാർക്കറ്റിൽ ട്രക്കുകളുടെ പാർക്കിങ്ങിന് പുതിയ മാർഗനിർദേശം
text_fieldsമസ്കത്ത്: മവേല സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിലെ ട്രക്കുകളുടെ പാർക്കിങ്ങിന് പുതിയ മാർഗനിർദേശവുമായി മസ്കത്ത് നഗരസഭ. ഇതനുസരിച്ച് മാർക്കറ്റിലേക്ക് സാധനങ്ങളുമായി വരുന്ന അഗ്രികൾചറൽ, കസ്റ്റംസ് ക്ലിയറൻസുള്ള റഫ്രിജറേറ്റഡ് വാഹനങ്ങൾക്കും ട്രെയിലറുകൾക്കും മാർക്കറ്റിൽ പ്രവേശിച്ചത് മുതൽ മൂന്നു ദിവസത്തേക്ക് പാർക്കിങ് അനുവദിക്കും. പ്രാദേശിക ഉൽപന്നങ്ങളുമായെത്തുന്ന റഫ്രിജറേറ്റഡ്-ട്രെയിലർ അടക്കം എല്ലാ വാഹനങ്ങൾക്കും മാർക്കറ്റിൽ പ്രവേശിച്ചത് മുതൽ 24 മണിക്കൂർ മാത്രമേ സമയം അനുവദിക്കൂ.
പച്ചക്കറികളും പഴവർഗങ്ങളും കയറ്റാനും ഇറക്കാനും മാത്രമാണ് അനുമതിയുണ്ടാവുക. മാർക്കറ്റിനുള്ളിൽ പാർക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളും ഇൗ തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ ഒരാഴ്ചക്കുള്ളിൽ മാറ്റിയിരിക്കണം. മുനിസിപ്പാലിറ്റിയുടെ തീരുമാനം ലംഘിക്കുകയോ വാഹനങ്ങൾ സമയപരിധിക്കുള്ളിൽ മാറ്റുകയോ ചെയ്യാത്തവർ പിഴ നൽകേണ്ടിവരും. ഇൗ തീരുമാനം മുഖവിലക്കെടുക്കാത്തപക്ഷം ഒാരോ ദിവസത്തേക്കും മണിക്കൂറിന് 100 റിയാൽ എന്നതോതിൽ പിഴ ചുമത്തും. വാഹനം പുറത്തുകൊണ്ടുപോകുന്നതിനുള്ള ചെലവും ഉടമ നൽകേണ്ടിവരും.
ഇത്തരം വാഹനങ്ങൾ പുറത്തേക്ക് കൊണ്ടുപോവുേമ്പാൾ വാഹനത്തിന് വല്ല കേടുപാടും സംഭവിക്കുകയാണെങ്കിൽ അതിെൻറ ഉത്തരവാദിത്തം നഗരസഭ വഹിക്കുന്നതല്ലെന്നും അറിയിപ്പിലുണ്ട്. മാർക്കറ്റിനുള്ളിൽ നിരവധി വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തതിനാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ പുതിയ തീരുമാനം മാർക്കറ്റിനുള്ളിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.