ബിമൽ ചക്രബർത്തിക്ക് നാടണയണം, എങ്ങനെയെന്നറിയില്ല
text_fieldsബുറൈമി: കടുത്ത പ്രമേഹബാധയെ തുടർന്ന് കാൽ മുറിച്ചുകളഞ്ഞ ബംഗ്ലാദേശ് സ്വദേശി നാടണയാൻ സുമനസ്സുകളുടെ കനിവ് തേടുന്നു. ബുറൈമിയിൽ തയ്യൽക്കാരനായ ബിമൽ ചക്രബർത്തി എന്ന 41കാരനാണ് ദുരിതക്കടലിൽ കഴിയുന്നത്. കഴിഞ്ഞ 13 വർഷമായി ബുറൈമിയിൽ ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം.
പ്രമേഹത്തെ തുടർന്ന് ്വ്രണങ്ങൾ പഴുത്ത് മുകളിലേക്ക് വ്യാപിച്ചതിനാൽ രണ്ടാഴ്ച മുമ്പാണ് ബുറൈമി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കാൽ തുടയുടെ തൊട്ടുതാഴെ െവച്ച് മുറിച്ചത്. കടം വാങ്ങിയാണ് ചികിത്സ ചെലവുകൾ നടത്തിയിരുന്നത്. ചില സംഘടനകളും വ്യക്തികളും സഹായിച്ചിട്ടും 500 റിയാലിനു മുകളിൽ ബാധ്യത ഇപ്പോൾ ഉണ്ട്. ഈ അവസ്ഥയിൽ ജോലിയിൽ തുടരാൻ കഴിയാത്തതിനാൽ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹം. കടബാധ്യത തീർത്താൽ മാത്രമേ പാസ്പോർട്ട് തിരികെ ലഭിക്കൂ. സുമനസ്സുകൾ സഹായിക്കുമെന്ന പ്രത്യാശയിൽ കഴിയുകയാണ് ബിമൽ ചക്രബർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
