Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂ​വി​യി​ൽ വ്യാ​പാ​ര...

റൂ​വി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു;  പ​ക്ഷേ ആ​ളു​ക​ൾ എ​ത്തി​യി​ല്ല 

text_fields
bookmark_border
റൂ​വി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു;  പ​ക്ഷേ ആ​ളു​ക​ൾ എ​ത്തി​യി​ല്ല 
cancel
camera_alt????? ????????????????? ??????? ?????????????? ???????? ??????? ?????????

മ​സ്ക​ത്ത്: നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ റൂ​വി​യി​ൽ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും ഉ​പ​ഭോ​ക്​​താ​ക്ക​ൾ എ​ത്തി​യി​ല്ല. ക​ട​ക​ളെ​ല്ലാം രാ​വി​ലെ മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും വ്യാ​പാ​രം പേ​രി​ന് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. പു​റ​മെ​നി​ന്ന് ആ​ളു​ക​ൾ​ക്ക് വ​രാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ക​ച്ച​വ​ടം തീ​രെ കു​റ​വാ​യി​രു​ന്നു. റൂ​വി​യി​ലും പ​രി​സ​ര​ത്തും താ​മ​സി​ക്കു​ന്ന​വ​ർ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. റൂ​വി​യി​ലെ വ്യാ​പാ​രം പു​റ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​രെ ആ​ശ്ര​യി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ ഗ​തി​യി​ലാ​യാ​ൽ മാ​ത്ര​മേ റൂ​വി​യി​ലെ വ്യാ​പാ​രം സാ​ധാ​ര​ണ​ഗ​തി പ്രാ​പി​ക്കൂ. അ​തോ​ടൊ​പ്പം ആ​റു മ​ണി​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കേ​ണ്ടി​വ​രു​ന്ന​തും പൊ​തു​ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക​ടു​ത്ത ചൂ​ടി​നൊ​പ്പം പ്ര​വൃ​ത്തി​ദി​നം​കൂ​ടി ആ​യ​തും ക​ച്ച​വ​ട​ത്തെ ബാ​ധി​ച്ചു. ചൂ​ടു​മൂ​ലം ജ​ന​ങ്ങ​ൾ പൊ​തു​വെ വൈ​കു​ന്നേ​ര​മാ​ണ്​ പു​റ​ത്തി​റ​ങ്ങു​ക. 

ര​ണ്ടു മാ​സ​ത്തോ​ളം അ​ട​ച്ചി​ട്ട​ശേ​ഷം സ്ഥാ​പ​നം തു​റ​ന്നെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ ഉ​പ​ഭോ​ക്​​താ​ക്ക​ളാ​ണ്​ ജ്വ​ല്ല​റി​യി​ലെ​ത്തി​യ​തെ​ന്ന് സോ​ന ജ്വ​ല്ല​റി ബി​സി​ന​സ് ​െഡ​വ​ല​പ്മ​െൻറ് മാ​നേ​ജ​ർ അ​നൂ​പ് പ​റ​ഞ്ഞു. റൂ​വി​യി​ലെ പ്ര​ധാ​ന ജ്വ​ല്ല​റി​ക​ളെ​ല്ലാം തു​റ​ന്നി​രു​ന്നെ​ങ്കി​ലും എ​വി​ടെ​യും കാ​ര്യ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്തി​യി​ല്ല. സ്വ​ർ​ണ​വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തും ജ്വ​ല്ല​റി​ക​ളി​ൽ തി​ര​ക്ക് കു​റ​യാ​ൻ കാ​ര​ണ​മാ​യി. ഗ്രാ​മി​ന് 21.500 റി​യാ​ലാ​യി​രു​ന്നു ഞാ​യ​റാ​ഴ്​​ച​ത്തെ നി​ര​ക്ക്. വി​ല ഉ​യ​ർ​ന്ന​ത് കാ​ര​ണം പ​ല​രെ​യും സ്വ​ർ​ണം വാ​ങ്ങു​ന്ന​തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കും. ശ​മ്പ​ള​വും മ​റ്റും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​തും വ്യാ​പാ​ര​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. സ്വ​ർ​ണം വാ​ങ്ങു​ന്ന​വ​രെ​ക്കാ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലു​ള്ള​ത്. സ്വ​ർ​ണം വി​ൽ​പ​ന ന​ട​ത്താ​ൻ പ​ല​രും ജ്വ​ല്ല​റി​ക​ളി​ൽ എ​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്ഡൗ​ൺ ക​ഴി​ഞ്ഞെ​ങ്കി​ലും റൂ​വി​യി​ലെ വ്യാ​പാ​ര മേ​ഖ​ല​ക്ക് കാ​ര്യ​മാ​യ ച​ല​ന​മെ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് റൂ​വി​യി​ൽ മൊ​ബൈ​ൽ േഫാ​ൺ ക​ട ന​ട​ത്തു​ന്ന വ​ട​ക​ര തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി റ​ഷീ​ദ് പ​റ​ഞ്ഞു. ക​ട​ക​ളെ​ല്ലാം തു​റ​ന്നെ​ങ്കി​ലും പു​റ​മെ​നി​ന്ന് ആ​ളു​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​യി​ട്ടി​ല്ല. 
ലോ​ക്ഡൗ​ണി​െൻറ മു​മ്പു​ള്ള​തി​നെ​ക്കാ​ൾ 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വ്യാ​പാ​രം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൊ​ബൈ​ൽ ക​മ്പ​നി​ക​ളും മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും നേ​ര​ത്തേ ര​ണ്ടു​മാ​സം വ​രെ ക്രെ​ഡി​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു. ലോ​ക്ഡൗ​ണി​ന് ശേ​ഷം ഫോ​ണു​ക​ൾ​ക്കും മ​റ്റും റൊ​ക്കം തു​ക ക​മ്പ​നി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പ​ല​ർ​ക്കും വി​ല മു​ൻ​കൂ​റാ​യി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​നാ​ൽ ക​ട​ക​ളി​ൽ സ്​​റ്റോ​ക്ക്​ തീ​രെ കു​റ​വാ​ണ്. നേ​ര​ത്തേ ക​മ്പ​നി​ക​ൾ പു​തി​യ ഫോ​ണു​ക​ൾ ഇ​റ​ക്കുേ​മ്പാ​ൾ നി​ര​വ​ധി പ്ര​മോ​ഷ​ൻ ഒാ​ഫ​റു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഫോ​ൺ വി​റ്റ​ശേ​ഷം മാ​ത്രം പ​ണം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന​ത​ട​ക്ക​മു​ള്ള ഒാ​ഫ​റു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തൊ​ന്നും ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് ക​മ്പ​നി​ക​ളി​ൽ​നി​ന്നും മ​റ്റും ശ​മ്പ​ളം കി​ട്ടാ​ത്ത​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും വ്യാ​പാ​ര​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.

മ​ത്ര​യി​ൽ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, മ​ത്ര​യി​ലേ​ക്കു​ള്ള സ​ഞ്ചാ​ര നി​യ​ന്ത്ര​ണം എ​ടു​ത്തു​ക​ള​ഞ്ഞ​ത് താ​മ​സ​ക്കാ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. ക​ട​ക​ള്‍ തു​റ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ഞാ​യ​റാ​ഴ്​​ച വ​ന്ന​വ​രൊ​ക്കെ ശ​രി​യാ​യ അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ തു​റ​ന്നി​ല്ല. നി​ല​വി​ൽ വാ​ഹ​ന ഗ​താ​ഗ​തം ഉ​ണ്ടെ​ങ്കി​ലും ഹോ​ള്‍സെ​യി​ല്‍ ഭാ​ഗ​ത്തും റോ​ഡ് ഓ​ര​ത്തു​മു​ള്ള ക​ട​ക​ളൊ​ക്കെ അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കു​ക​യാ​ണ്. സൂ​ഖി​ലേ​ക്കു​ള്ള ക​വാ​ട​ങ്ങ​ൾ രാ​വി​ലെ ബാ​രി​ക്കേ​ഡ്​ വെ​ച്ച്​ അ​ട​ച്ച നി​ല​യി​ലാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story