കോവിഡിനെതിരായ പോരാട്ടത്തിനുള്ള അംഗീകാരമായി തപാൽ സ്റ്റാമ്പ്
text_fieldsമസ്കത്ത്: കോവിഡ് മഹാമാരിക്കെതിരായ അധികൃതരുടെ പോരാട്ടത്തിനുള്ള അംഗീകാരമായി ഒമാൻ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ‘ഒമാൻ ഫേസസ് കൊറോണ’എന്ന പേരിലുള്ള സ്റ്റാമ്പിന് 500 ബൈസയാണ് വില. സ്റ്റാമ്പ് വിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ 40 ശതമാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച എൻഡോവ്മെൻറ് ഫണ്ടിലേക്ക് നൽകുമെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു.
കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകരെയാണ് സ്റ്റാമ്പിൽ ചിത്രീകരിച്ചിട്ടുള്ളത്. സ്റ്റാമ്പിനൊപ്പം സുവനീറും കവറും അടക്കമാണ് ലഭിക്കുക.
കോവിഡ് കാലത്ത് അവശ്യസേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ സേവനം വിലമതിക്കാൻ കഴിയാത്തതാണെന്ന് ഒമാൻ പോസ്റ്റ് സി.ഇ.ഒ അബ്ദുൽ മാലിക്ക് അൽ ബലൂഷി പറഞ്ഞു. റൂവി, അൽ ഖൂദ്, സലാല സെൻട്രൽ പോസ്റ്റ്ഒാഫിസ്, അൽ ഖുവൈർ, സിനാവ്, സൂർ, നിസ്വ, റുസ്താഖ്, അൽ ബുറൈമി, ഇബ്രി, ഖസബ് പോസ്റ്റ്ഒാഫിസുകളിൽ ജൂലൈ 22 മുതൽ സ്റ്റാമ്പ് വിൽപനക്ക് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
