കോവിഡിെൻറ സാമ്പത്തിക ആഘാതം പഠിക്കാൻ സുൽത്താൻ പ്രത്യേക കമ്മിറ്റിക്ക് രൂപംനൽകി
text_fieldsമസ്കത്ത്: കോവിഡിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും സാമ്പത്തികമേഖലയുടെ ഉണർവിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി. ആഭ്യന്തരമന്ത്രിയാണ് അധ്യക്ഷൻ. സാമ്പത്തിക പ്രവർത്തനങ്ങൾ വേഗത്തിൽ തിരിച്ചുവരുന്നുവെന്ന് ഉറപ്പാക്കുന്നതിന് അനുയോജ്യമായ സംവിധാനങ്ങൾക്ക് കമ്മിറ്റി രൂപം നൽകുമെന്നും സുൽത്താെൻറ സ്വകാര്യ ഒാഫിസ് പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും സാമ്പത്തിക മേഖലയിലുണ്ടായ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാൻ സുൽത്താൻ നിർദേശം നൽകിയത്. കോവിഡ് നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നതിനായുള്ള സുപ്രീം കമ്മിറ്റിയുടെ തന്നെ ഭാഗമായാണ് ഇൗ കമ്മിറ്റിയും പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
