പശ്ചിമേഷ്യയിലെ 100 മികച്ച കമ്പനികളിൽ നാല് ഒമാനി സ്ഥാപനങ്ങളും
text_fieldsമസ്കത്ത്: പശ്ചിമേഷ്യയിലെ 100 മികച്ച കമ്പനികളുടെ പട്ടികയിൽ നാല് ഒമാനി കമ്പനികളും ഇടംപിടിച്ചു. ബാങ്ക് മസ്കത്ത്, ഒമാൻടെൽ, ഒമാൻ ഇൻറർനാഷനൽ ഡവലപ്മെൻറ് ആൻഡ് ഇൻവെസ്റ്റ്മെൻറ് കമ്പനി, നാഷനൽ ബാങ്ക് ഒാഫ് ഒമാൻ എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മികച്ച കമ്പനികൾ. ഫോബ്സ് മിഡിലീസ്റ്റ് പുറത്തിറക്കിയ പട്ടികയിൽ 33 സ്ഥാപനങ്ങളും സൗദി അറേബ്യയിൽനിന്നുള്ളവയാണ്. യു.എ.ഇയിലെ 21 കമ്പനികളും ഖത്തറിലെ 18 കമ്പനികളും കുവൈത്ത് ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് കമ്പനികളും പട്ടികയിലുണ്ട്. പട്ടികയിൽ 90 ശതമാനവും ജി.സി.സിയിൽ നിന്നുള്ള കമ്പനികളാണ്.
ഇൗജിപ്തിലെ അഞ്ചു കമ്പനികളും മൊറോക്കോയിലെ നാലു കമ്പനികളും ഒരു ജോർഡാനിയൻ കമ്പനിയും പട്ടികയിൽ ഇടംപിടിച്ചു. വാർഷിക ധനകാര്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിനാൽ ലബനാനിൽനിന്നുള്ള കമ്പനികളൊന്നും പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. 100 കമ്പനികളുടെ വിറ്റുവരവ് 670 ബില്യൻ ഡോളറാണ്. 148 ബില്യൻ ലാഭവും 3.5 ട്രില്യൻ ഡോളർ ആസ്തിയുമുണ്ട്. ഇൗ കമ്പനികളുടെ മാർക്കറ്റ് വാല്യു 2.3 ട്രില്യൻ ഡോളറാണ്. അറബ് രാജ്യങ്ങളിലെ സ്റ്റോക് എക്സ്ചേഞ്ച് വിവരങ്ങൾ, കമ്പനികളുടെ മാർക്കറ്റ് വാല്യു, വിറ്റുവരവ്, ആസ്തി, ലാഭം എന്നിവ വിലയിരുത്തിയാണ് മികച്ച കമ്പനികളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ബാങ്ക് മസ്കത്തിെൻറ കഴിഞ്ഞവർഷത്തെ ലാഭം 185.6 ദശലക്ഷം റിയാലാണ്. ബാങ്കിെൻറ ആസ്തി കണക്കാക്കിയിരിക്കുന്നത് 12.3 ശതകോടി റിയാലാണ്.
നാഷനൽ ബാങ്കിെൻറ ലാഭം 51.35 ദശലക്ഷം റിയാലും ആസ്തി 3.65 ശതകോടി റിയാലുമാണ്. ഒമാൻ ടെലിെൻറ കഴിഞ്ഞ വർഷത്തെ ലാഭം 299.6 ദശലക്ഷം റിയാലും ആസ്തി 7.6 ബില്ല്യൻ റിയാലുമാണ്. ഒമാൻ ഇൻവെസ്റ്റ് കമ്പനിയുടെ ലാഭം 49.6 ദശലക്ഷം റിയാലും ആസ്തി മൂന്ന് ശതകോടി റിയാലുമാണ്.കോവിഡ് 19 പശ്ചിമേഷ്യയിലെ കമ്പനികളുടെ വിപണി മൂല്യത്തെ പ്രതികൂലമായി ബാധിച്ചതായും ഇൗ വർഷം ആദ്യ മൂന്നുമാസത്തിനുശേഷം കുത്തനെ ഇടിഞ്ഞതായും മാഗസിൻ വ്യക്തമാക്കി. ഇൗ വർഷത്തെ ആദ്യ മൂന്നുമാസം സാമ്പത്തിക പ്രതിസന്ധി കമ്പനികളെ ബാധിച്ചിരുന്നില്ല. പശ്ചിമേഷ്യയിലെ മികച്ച കമ്പനി സൗദി അരാംകോ കമ്പനിയാണ്. ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളാണ് മികച്ച കമ്പനികളിൽ മുമ്പിൽ നിൽക്കുന്നത്. 46 സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടും. രണ്ടാം സ്ഥാനത്ത് വ്യവസായ കമ്പനികളാണ്. ഒമ്പത് കമ്പനികൾ ഇൗ വിഭാഗത്തിലുണ്ട്. റിയൽ എസ്റ്റേറ്റ്- വാർത്താവിനിമയ കമ്പനികളിൽ എട്ടു കമ്പനികൾ വീതമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
