കോവിഡ് ഭേദമായവർ 7530; മൂന്നുമരണം കൂടി
text_fieldsമസ്കത്ത്: ഒമാനിൽ കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 7530 ആയി. ശനിയാഴ്ച 41 പേർക്കുകൂടിയാണ് രോഗം ഭേദമായത്. ശനിയാഴ്ച 1006 പേർക്കാണ് ഒമാനിൽ രോഗം സ്ഥിരീകരിച്ചത്. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ആയിരത്തിന് മുകളിൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 3502 പേരുടെ പരിശോധനാ ഫലമാണ് പുറത്തുവിട്ടത്. പുതിയ രോഗികളിൽ 571 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗബാധിതരുടെ എണ്ണം 22,077 ആയി. മൂന്നുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 99 ആയി. 14,448 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.
43 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി. ഇതിൽ 94 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 646 പേരും മസ്കത്ത് ഗവർണറേറ്റിൽനിന്നുള്ളവരാണ്. ഇതോടെ, മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 16,312 ആയി. 4990 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. മരണപ്പെട്ടതിൽ 77 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. ഒമാനിലെ കോവിഡ് ബാധയുടെ കേന്ദ്രമായ മത്ര വിലായത്തിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. സീബിൽ മൊത്തം രോഗികളുടെ എണ്ണം അയ്യായിരം പിന്നിട്ടു. ബോഷറിലും രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
