ഒമാെൻറ ആദ്യ ഉപഗ്രഹം 2023ൽ
text_fieldsമസ്കത്ത്: ഒമാെൻറ ആദ്യ ഉപഗ്രഹം 2023-24 കാലയളവിൽ ശൂന്യാകാശെത്തത്തും. വാർത്താവിനിമയം അടക്കം എല്ലാ മേഖലകളിലും നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദേശീയ സാറ്റലൈറ്റ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിെൻറ ഭാഗമായി പദ്ധതിയുടെ സാമ്പത്തിക-സാേങ്കതിക മേഖലയിലെ ഉപദേശക സേവനങ്ങൾക്കായി അന്താരാഷ്ട്ര കൺസൾട്ടൻസികളിൽ നിന്ന് ഒമാൻ സർക്കാർ കരാർ ക്ഷണിച്ചു. സുൽത്തനേറ്റിെൻറ ആദ്യത്തെ വാർത്താവിനിമയ സാറ്റലൈറ്റിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ അടക്കമുള്ളവ യാഥാർഥ്യമാക്കുന്നതിനുള്ള ചുമതല പൂർണമായി സർക്കാർ നിയന്ത്രണത്തിലുള്ള സ്പെയ്സ് കമ്യൂണിക്കേഷൻ ടെക്നോളജിക്കാണ്. സർക്കാർ, സ്വകാര്യ മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിൽ ആവശ്യമായ വാർത്താ വിനിമയ സൗകര്യം വികസിപ്പിക്കുകയും സജ്ജമാക്കുകയുമാണ് ദേശീയ സാറ്റലൈറ്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മസ്കത്ത് കേന്ദ്രമായാണ് സ്പെയ്സ് കമ്യൂണിക്കേഷൻ ടെക്േനാളജി പ്രവർത്തിക്കുക. ഉപഗ്രഹത്തിന് മികച്ച ഭ്രമണപഥ സ്ഥാനമാണ് കിട്ടിയിരിക്കുന്നത്.
മികച്ച കാഴ്ച സൗകര്യവും ദൃശ്യങ്ങൾക്ക് ഉയർന്ന നിലവാരവുമാണ് ലഭിക്കുക. ഏറ്റവും മികച്ച സാേങ്കതിക മികവോടെ ഉപഗ്രഹ നിർമാണ മേഖലയിൽ മുൻനിരയിൽ നിൽക്കുന്നവരായിരിക്കും ഉപഗ്രഹം നിർമിക്കുക. ഒമാെൻറ തന്ത്രപ്രധാനമായ പദ്ധതികളിലൊന്നായിരിക്കും സാറ്റലൈറ്റ് പദ്ധതി.
ദേശീയ, ലോകാടിസ്ഥാനത്തിൽ കവറേജ് ലഭിക്കുന്ന ആദ്യത്തെ ഒമാെൻറ ദേശീയ ഉപഗ്രഹവുമായിരിക്കും ഇത്. ഇതിെൻറ ടെലിമെട്രി, ട്രാകിങ് ആൻഡ് കൺേട്രാൾ സംവിധാനം ഒമാനിലായിരിക്കും ഉണ്ടാവുക. വാടകാടിസ്ഥാനത്തിലാണ് പ്രവർത്തന പദ്ധതി. ഒമാെൻറ എല്ലാ ഭാഗങ്ങളും കവറേജ് ചെയ്യാനും സാമ്പത്തിക മേഖലക്കും മറ്റ് ഉയർന്ന രീതിയിൽ വിവരശേഖരം നൽകാനും അടക്കം രാജ്യത്തിെൻറ എല്ലാ ആവശ്യങ്ങൾക്കും പര്യാപ്തമായിരിക്കും. ഏറ്റവും ഉയർന്ന ഫ്രീക്വൻസി ബാേൻറാടെയുള്ള എല്ലാതരം സാറ്റലൈറ്റ് സേവനങ്ങളും നൽകുന്നതായിരിക്കും ഒമാെൻറ ഉപഗ്രഹം. പദ്ധതിയുടെ ഫൈനാൻഷ്യൽ ആൻഡ് ടെക്നികൽ കൺസൾട്ടൻസി സേവനത്തിന് ടെൻഡറുകൾ ക്ഷണിച്ചു. ഇൗമാസം 24ന് മുമ്പാണ് ടെൻഡറുകൾ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
