Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎം​ബ​സി​യു​ടെ...

എം​ബ​സി​യു​ടെ വി​ളി​ക്കാ​യി കാ​ത്തി​രി​ക്കാ​തെ ഹ​നീ​ഫ  യാ​ത്ര​യാ​യി 

text_fields
bookmark_border
എം​ബ​സി​യു​ടെ വി​ളി​ക്കാ​യി കാ​ത്തി​രി​ക്കാ​തെ ഹ​നീ​ഫ  യാ​ത്ര​യാ​യി 
cancel
camera_alt???????????? ??????

മ​സ്​​ക​ത്ത്​: നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നാ​യു​ള്ള എം​ബ​സി​യു​ടെ വി​ളി​ക്കാ​യി കാ​ത്തി​രി​ക്കാ​തെ ഹ​നീ​ഫ യാ​ത്ര​യാ​യി. ഗാ​ല​യി​ലെ ടീ​ജാ​ൻ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ തൃ​ശൂ​ർ കു​മ്പ​ള​ക്കോ​ട്​ പ​ഴ​യ​ന്നൂ​ർ തെ​ക്കേ​ക്ക​ളം വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ ഹ​നീ​ഫ (53) ആ​ണ്​ മ​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​മ്പ്​ പ​നി ബാ​ധി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ താ​മ​സ​സ്​​ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പ്​ ഇ​ദ്ദേ​ഹ​ത്തി​​െൻറ മൂ​ത്ത മ​ക​ൾ ആ​ഷി​ഫ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 
ഇ​തേ തു​ട​ർ​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. എം​ബ​സി​യി​ലും ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. 

പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി ഒ​മാ​നി​ലു​ള്ള ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ക​മ്പ​നി​യി​ൽ​നി​ന്ന്​ രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ​ക​മ്പ​നി​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട ചി​ല പ്ര​ശ്​​ന​ങ്ങ​ൾ നി​മി​ത്തം മ​ട​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ കോ​വി​ഡി​നെ തു​ട​ർ​ന്ന്​ വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്​​തു. ഇ​തി​നി​ട​യി​ലാ​ണ്​ മ​ക​ൾ മ​ര​ണ​പ്പെ​ട്ട​ത്. മ​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ല​യ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ട​ത്തി​വ​ന്ന​ത്​. മൃ​ത​ദേ​ഹം ഒ​മാ​നി​ൽ ത​ന്നെ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story