Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചി​കി​ത്സ​ക്കാ​യി...

ചി​കി​ത്സ​ക്കാ​യി ഗ​ഫൂ​ർ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
ചി​കി​ത്സ​ക്കാ​യി ഗ​ഫൂ​ർ നാ​ട​ണ​ഞ്ഞു
cancel
camera_alt??????????? ????????????? ???????? ???????????? ??????????? ?????????????

സ​ലാ​ല: മാ​സ​ങ്ങ​ളാ​യി ഹൃ​ദ​യ സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ളാ​ൽ ​പ്ര​യാ​സം നേ​രി​ട്ടി​രു​ന്ന വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി ഗ​ഫൂ​ർ തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട​ണ​ഞ്ഞു. വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​നു​ള്ള ടി​ക്ക​റ്റ്​ ന​ൽ​കി​യ​ത്. ലോ​ക്ഡൗ​ൺ കാ​ര​ണം ക​ട തു​റ​ക്കാ​ൻ സാ​ധി​ക്കാ​തെ​യാ​യ​പ്പോ​ൾ ദൈ​നം​ദി​ന ​െച​ല​വു​ക​ൾ​ക്ക് വ​ഴി​മു​ട്ടു​ക​യും ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മ​രു​ന്ന് തീ​രു​ക​യു​മാ​യി​രു​ന്നു. അ​സു​ഖം കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ആ​ൻ​ജി​യോ​ഗ്രാം ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചു. 

സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വെ​ൽ​ഫെ​യ​ർ ഫോ​റം വ​ർ​ക്കി​ങ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​ടി. ഷ​ബീ​ർ, വ​ഹീ​ദ്​ ചേ​ന്ദ​മം​ഗ​ലൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നാ​ട്ടി​ൽ പോ​വു​ന്ന​ത് വ​രെ​യു​ള്ള മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ എ​ന്നി​വ​യും എ​ത്തി​ച്ചു​കൊ​ടു​ത്തു. നേ​ര​ത്തെ ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ഇ​ദ്ദേ​ഹം മ​രു​ന്ന്​ ക​ഴി​ച്ച്​ മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്ന്​ അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ജ​ന സേ​വ​ന​വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ജീ​ബ് ജ​ലാ​ൽ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്​​ച​യി​ലെ വി​മാ​ന​ത്തി​ൽ യാ​ത്രാ​നു​മ​തി ല​ഭ്യ​മാ​വു​ക​യും ചെ​യ്​​ത​ത്. ഗ​ഫൂ​റി​​െൻറ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഗ​ഫൂ​റി​ന് സൗ​ജ​ന്യ ടി​ക്ക​റ്റ് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​വി. ഹ​ലീം, വ​ർ​ക്കി​ങ്​ ക​മ്മി​റ്റി​യം​ഗം മു​സ്ത​ഫ പൊ​ന്നാ​നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story