മകനെ അവസാനമായി കാണാൻ കഴിയാത്തതിെൻറ വേദനയിൽ മൂസ നാട്ടിലേക്ക്
text_fieldsമസ്കത്ത്: വർഷങ്ങളായി ഒമാനിൽ ജോലി ചെയ്യുന്ന കണ്ണൂർ തലശ്ശേരി സ്വദേശി മൂസയുടെ മകൻ കുറച്ചു നാളുകളായി ഗുരുതര രോഗം ബാധിച്ചു അത്യാസന്ന നിലയിലായിരുന്നു. അന്ന് മുതൽ നാട്ടിൽ പോകാനുള്ള ശ്രമത്തിലായിരുന്നു. ഇന്ത്യൻ എംബസി വഴിയും, സാമൂഹിക പ്രാവർത്തകർ വഴിയുമെല്ലാം ശ്രമങ്ങൾ നടത്തി. എന്നാൽ ആദ്യ ഘട്ടത്തിലോ, പതിനാറാം തീയതി ആരംഭിച്ച രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനത്തിലോ നാട്ടിലെത്താൻ മൂസക്ക് സാധിച്ചില്ല.
ഒടുവിൽ മൂസയുടെ മകൻ മരണപ്പെട്ടു. മരണ വിവരത്തെ തുടർന്ന് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി നാളെ മസ്കത്തിൽ നിന്നും പുറപ്പെടുന്ന കണ്ണൂർ വിമാനത്തിൽ എംബസി ടിക്കറ്റ് ശരിയാക്കി നൽകി. രണ്ടു ദിവസം മുമ്പ് മകൻ അത്യാസന്ന നിലയിൽ ആയതിനെ തുടർന്ന് നാട്ടിൽ പോകാനാകാതെ അവസാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽകുമാറിെൻറ സുമനസ്സാൽ നാടണഞ്ഞ വിൽസെൻറ സങ്കടത്തിെൻറ ആവർത്തനം തന്നെയാണ് മൂസക്കും ഉണ്ടായത്. നാട്ടിൽ എത്തിയപ്പോഴേക്കും വിത്സെൻറ മകൻ സാവിയോ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ഒമാനിൽ നിന്നുള്ള ആദ്യ ഘട്ട വിമാന സർവീസിനെ കുറിച്ച് കാര്യമായ പരാതികൾ ഉയർന്നിരുന്നില്ലെങ്കിലും രണ്ടാം ഘട്ടത്തിൽ പരാതികൾ ഉയരുന്നുണ്ട്.
ഞായറാഴ്ച തിരുവനന്തപുരത്തേക്ക് പോയ വിമാനത്തിലും, മസ്കത്ത്-കണ്ണൂർ, സലാല-കോഴിക്കോട് വിമാനങ്ങളിലും അനർഹർ കടന്നു കൂടിയതായി പരാതികൾ ഉയരുന്നു. ഇങ്ങിനെ കടന്നു കൂടിയത് ഇവിടത്തെ ചില സാമൂഹിക സംഘടനകളുടെ ഇടപെടൽ മൂലമാണെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം ജാബിർ ആരോപിച്ചു. അർഹരായവർ ഏറെ പ്രയാസപ്പെട്ട് പുറത്തു നിൽക്കുേമ്പാൾ അവരെ പരിഗണിക്കാതെ ‘അത്ര അത്യാവശ്യക്കാരല്ലത്തവരെ’പരിഗണിക്കുന്നത് പിൻവാതിൽ ഇടപെടൽ മൂലമാണ്.
ഹൃദയ സംബന്ധമായ അസുഖം ഉള്ളവർ, ഡയാലിസിസിന് വിധേയമാകേണ്ടവർ, എൻഡോസ്കോപ്പിക്ക് വിധേയമാകേണ്ടവർ, ഗുരുതരമായ പ്രയാസങ്ങൾ അനുഭവിക്കുന്ന ഗർഭിണികൾ എന്നിവർ അവസരം കാത്തു കഴിയുേമ്പാഴാണ് അത്രക്ക് ആവശ്യമില്ലാത്ത ആളുകൾ പട്ടികയിൽ കടന്നുകൂടുന്നത്.