Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ൽ 112...

മ​സ്​​ക​ത്തി​ൽ 112 പേ​ർ​ക്കു​​കൂ​ടി കോ​വി​ഡ്​ 

text_fields
bookmark_border
മ​സ്​​ക​ത്തി​ൽ 112 പേ​ർ​ക്കു​​കൂ​ടി കോ​വി​ഡ്​ 
cancel
camera_alt??????? ???????????? ?????????? ???????????? ????????????????????

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ചൊ​വ്വാ​ഴ്​​ച കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച 148 പേ​രി​ൽ 112ഉം ​മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള​വ​ർ. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​​ബാ​ധി​ത​ർ 3721 ആ​യി.  പു​തി​യ രോ​ഗി​ക​ളി​ൽ 115 പേ​ർ വി​ദേ​ശി​ക​ളും 33 പേ​ർ സ്വ​ദേ​ശി​ക​ളു​മാ​ണ്. 39 പേ​ർ​കൂ​ടി രോ​ഗ​മു​ക്​​തി നേ​ടി. ഇ​തോ​ടെ അ​സു​ഖം സു​ഖ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 1250 ആ​യി ഉ​യ​ർ​ന്നു. 2454 പേ​രാ​ണ്​ ഇ​പ്പോ​ൾ മൊ​ത്തം അ​സു​ഖ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. മ​ല​യാ​ളി​യ​ട​ക്കം ചി​കി​ത്സ​യി​ലി​രു​ന്ന 17 പേ​രാ​ണ്​ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്.

പു​തി​യ രോ​ഗി​ക​ളി​ൽ 112 പേ​ർ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​വി​ടെ മൊ​ത്തം കോ​വി​ഡ്​​ബാ​ധി​ത​ർ 2726 ആ​യി.  646 പേ​ർ​ക്കാ​ണ്​ ഇ​വി​ടെ അ​സു​ഖം സു​ഖ​പ്പെ​ട്ടി​ട്ടു​ള്ള​ത്. തെ​ക്ക​ൻ ബാ​ത്തി​ന, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 12 പേ​ർ​ക്കു​വീ​ത​വും കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ദാ​ഹി​റ മേ​ഖ​ല​യി​ൽ വി​ദേ​ശി​ക​ൾ​ക്കാ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ക്യാ​മ്പി​ന്​ തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. 

ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വാ​സ്​​ത​വ വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ പു​തി​യ കോ​വി​ഡ്​ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഇ​നി സൗ​ക​ര്യ​മി​ല്ലെ​ന്ന​താ​ണ്​ ഒ​രു പ്ര​ചാ​ര​ണം. ഖൗ​ല ആ​ശു​പ​ത്രി​യു​ടെ ന്യൂ​റോ​ള​ജി വി​ഭാ​ഗം അ​ട​ച്ച​താ​യു​ള്ള പ്ര​ചാ​ര​ണ​വും തെ​റ്റാ​ണ്​. റോ​യ​ൽ ആ​ശു​പ​ത്രി ​െഎ.​സി.​യു​വി​ൽ ഇ​പ്പോ​ൾ 15 രോ​ഗി​ക​ളാ​ണ്​ ഉ​ള്ള​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഇ​വി​ടെ സം​വി​ധാ​ന​മൊ​രു​ക്കി​യ​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഖൗ​ല ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു​പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധ​യേ​റ്റി​ട്ടു​ണ്ട്. ജോ​ലി​യി​ൽ നി​ന്ന​ല്ല മ​റി​ച്ച്​ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ്​ ഇ​വ​ർ​ക്ക്​ രോ​ഗ​ബാ​ധ​യേ​റ്റ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story