Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ണ്ടാം ഘ​ട്ട​ത്തി​ൽ...

ര​ണ്ടാം ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ നാ​ലു സ​ർ​വി​സു​ക​ൾ 

text_fields
bookmark_border
ര​ണ്ടാം ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ നാ​ലു സ​ർ​വി​സു​ക​ൾ 
cancel

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​​നാ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ദൗ​ത്യം ​േമ​യ്​ 16 മു​ത​ൽ 22 വ​രെ ന​ട​ക്കും. കേ​ര​ള​ത്തി​ലേ​ക്ക്​ നാ​ലു സ​ർ​വി​സു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. മൂ​ന്ന്​ സ​ർ​വീ​സു​ക​ൾ മ​സ്​​ക​ത്തി​ൽ നി​ന്നും ഒ​ന്ന്​ സ​ലാ​ല​യി​ൽ നി​ന്നു​മാ​ണ്. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ വി​മാ​ന​ങ്ങ​ൾ മ​സ്​​ക​ത്തി​ൽ നി​ന്നും കോ​ഴി​ക്കോ​േ​ട്ട​ക്കു​ള്ള വി​മാ​നം സ​ലാ​ല​യി​ൽ​നി​ന്നു​മാ​ണ്​ പു​റ​പ്പെ​ടു​ക. 

മ​സ്​​ക​ത്തി​ൽ നി​ന്ന്​ ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്​, ബി​ഹാ​റി​ലെ ഗ​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സു​ക​ൾ ഉ​ണ്ട്. മൊ​ത്തം എ​ട്ട്​ വി​മാ​ന​ങ്ങ​ളാ​ണ്​ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഒ​മാ​നും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ പ​റ​ക്കു​ക. വി​മാ​ന​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​ത്തെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. എം​ബ​സി​യി​ൽ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ നി​ന്ന്​ അ​ടി​യ​ന്ത​ര​മാ​യി പോ​കേ​ണ്ട​വ​രു​ടെ മു​ൻ​ഗ​ണ​ന​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യാ​കും യാ​ത്ര​ക്ക്​ അ​വ​സ​രം ന​ൽ​കു​ക.

ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഒ​മാ​നി​ൽ നി​ന്ന്​ ര​ണ്ട്​ വി​മാ​ന​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ​േമ​യ്​ ഒ​മ്പ​തി​ന്​ കൊ​ച്ചി​യി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​ന​ത്തി​ൽ 177 മു​തി​ർ​ന്ന​വ​രും നാ​ല്​ കു​ട്ടി​ക​ളു​മാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ര​ണ്ടാ​മ​ത്തെ വി​മാ​നം ഇ​ന്ന​ലെ ചെ​ന്നൈ​ക്ക്​ ആ​യി​രു​ന്നു.  അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രും ഗ​ർ​ഭി​ണി​ക​ളും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കാ​ത്തി​രി​ക്കു​ന്ന​ത്. 

മ​സ്​​ക​ത്തി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലേ​ക്കും കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​​വ​ഴി മാ​ത്ര​മാ​ണ്​ ദു​രി​തം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​സ്​​ക​ത്തി​ലും സ​മീ​പ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും സ​ലാ​ല​യി​ലും എം​ബ​സി​യി​ൽ നി​ന്നു​ള്ള വി​ളി കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ കാ​ത്തി​രി​പ്പ്​ നീ​ളാ​നാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story