Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​റോ​ണ​യും നാ​ല്...

കൊ​റോ​ണ​യും നാ​ല് പെ​ണ്ണു​ങ്ങ​ളും  ഏ​റ്റ​വും ന​ല്ല ര​ണ്ടാ​മ​ത്തെ ഹ്ര​സ്വ സി​നി​മ 

text_fields
bookmark_border
കൊ​റോ​ണ​യും നാ​ല് പെ​ണ്ണു​ങ്ങ​ളും  ഏ​റ്റ​വും ന​ല്ല ര​ണ്ടാ​മ​ത്തെ ഹ്ര​സ്വ സി​നി​മ 
cancel
camera_alt????????, ????????? ??. ???????, ?????? ????????

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഏ​താ​നും ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും ഒ​രു​ക്കി​യ കോ​വി​ഡ് കാ​ല​ത്തെ അ​തി​ജീ​വ​ന ക​ഥ പ​റ​യു​ന്ന ‘കൊ​റോ​ണ​യും നാ​ല് പെ​ണ്ണു​ങ്ങ​ളും’ എ​ന്ന ചി​ത്രം എ​ൽ​മ​ർ അ​ന്താ​രാ​ഷ്​​ട്ര ഹ്ര​സ്വ സി​നി​മാ ഫെ​സ്​​റ്റി​വ​ലി​ൽ ഏ​റ്റ​വും ന​ല്ല ര​ണ്ടാ​മ​ത്തെ ഹ്ര​സ്വ സി​നി​മ​ക്കു​ള്ള ബ​ഹു​മ​തി നേ​ടി. മ​സ്ക​ത്ത്​ നി​വാ​സി​യാ​യ രേ​ഖ പ്രേം ​സം​വി​ധാ​നം ചെ​യ്ത ‘കാ​ളി​ങ് ബെ​ൽ’ പ്ര​ത്യേ​ക പ​രാ​മ​ർ​ശം നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 52 മ​റ്റു സി​നി​മ​ക​ളെ പു​റ​കി​ലാ​ക്കി​യാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ക​ബീ​ർ യൂ​സു​ഫ് എ​ഴു​തി പ്ര​കാ​ശ് വി. ​നാ​യ​ർ സം​വി​ധാ​നം ചെ​യ്ത കൊ​റോ​ണ​യും നാ​ല് പെ​ണ്ണു​ങ്ങ​ളും മു​ന്നി​ലെ​ത്തി​യ​ത്. നി​ര​വ​ധി ഹ്ര​സ്വ സി​നി​മ​ക​ൾ ചെ​യ്ത എ​ൻ.​വി. നി​ഷാ​ദ് ആ​ണ് എ​ഡി​റ്റി​ങ്​ നി​ർ​വ​ഹി​ച്ച​ത്.  

ലോ​ക്​​ഡൗ​ൺ  കാ​ല​ത്ത്​ ഫ്ലാ​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ള​ച്ചി​ട​പ്പെ​ട്ട നാ​ല് സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന അ​തി​ജീ​വ​ന​ത്തി​​െൻറ ക​ഥ​യാ​ണ് കൊ​റോ​ണ​യും നാ​ല് പെ​ണ്ണു​ങ്ങ​ളും. വ്യ​ത്യ​സ്ത ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ത്രീ​ക​ൾ, പാ​ൽ കി​ട്ടാ​തെ ക​ര​യു​ന്ന ഒ​രു കു​ഞ്ഞി​ന് ത​ട​സ്സ​ങ്ങ​ൾ അ​തി​ജീ​വി​ച്ച്​ പാ​ൽ എ​ത്തി​ക്കു​ന്ന ക​ഥ​യാ​ണ് അ​ഞ്ചു മി​നി​റ്റു​കൊ​ണ്ട് ഈ ​ചി​ത്രം പ​റ​ഞ്ഞു തീ​ർ​ത്ത​ത്. സി​നി​മ, നാ​ട​ക രം​ഗ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഷീ​ന ഹി​ര​ൻ ദ​ത്ത്, ചാ​ന്ദ്നി മ​നോ​ജ്‌, ശ്രീ​വി​ദ്യ ര​വീ​ന്ദ്ര​ൻ, ഇ​ന്ദു ബാ​ബു​രാ​ജ് എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ളാ​യി എ​ത്തി​യ​ത്.

എ​ൽ​മാ​ർ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഗോ​പി കു​റ്റി​ക്കോ​ൽ, പ്ര​ശ​സ്ത സി​നി​മാ, നാ​ട​ക ക​ലാ​കാ​ര​ൻ സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ർ, ഡ​യ​റ​ക്​​ട​ർ ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി ജി​സ്ബി​ൻ സെ​ബാ​സ്​​റ്റ്യ​ൻ, എ​ൽ​മാ​ർ സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യ രാ​ജേ​ശ്വ​ർ ഗോ​വി​ന്ദ​ൻ എ​ന്നി​വ​രാ​ണ്  രാ​ജ് ഗോ​വി​ന്ദ് പ്രൊ​ഡ​ക്​​ഷ​ൻ​സ് ഒ​രു​ക്കി​യ ഹ്ര​സ്വ സി​നി​മാ ഫെ​സ്​​റ്റി​വ​ലി​​െൻറ വി​ധി​ക​ർ​ത്താ​ക്ക​ൾ. ഹൃ​ദ​യ് ഹി​ര​ൻ ദ​ത്ത്, കെ.​ടി. മ​നോ​ജ്‌, ജ​ഗ​ൻ തേ​ജ് മ​നോ​ജ്‌,  ഇ.​എ​സ്.​ ബാ​ബു​രാ​ജ്, ഗോ​പി​ക ബാ​ബു​രാ​ജ്, ര​വീ​ന്ദ്ര​ൻ പാ​ലി​ശ്ശേ​രി,  ശ്രാ​വ​ൺ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് കൊ​റോ​ണ​യും നാ​ല് പെ​ണ്ണു​ങ്ങ​ളും സി​നി​മ​യു​ടെ മ​റ്റു അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.  കാ​സ​ർ​കോ​ട്​ ദേ​ശ​ത്തെ കു​ല​ത്തൊ​ഴി​ലി​ലേ​ക്ക് യു​വ​ത്വം തി​രി​ച്ചു വ​രു​ന്ന ക​ഥ പ​റ​ഞ്ഞ ‘മോ​തി​ര വ​ള്ളി’ ആ​ണ്​ ഫെ​സ്​​റ്റി​വ​ലി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story