ഒമാനിൽ 94 പേർക്കുകൂടി കോവിഡ് സുഖപ്പെട്ടു
text_fieldsമസ്കത്തിൽ 138 പുതിയ രോഗികൾ • രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3573 ആയി
മസ്കത്ത്: ഒമാനിൽ കോവിഡ് സുഖപ്പെട്ടവരുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച 94 പേർക്കുകൂടി സുഖപ്പെട്ടതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 1211 ആയി ഉയർന്നു. തിങ്കളാഴ്ച മൊത്തം 174 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഏറ്റവും ഉയർന്ന തോതിൽ രോഗബാധ കണ്ടെത്തുന്നത്.
രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3573 ആയി ഉയർന്നിട്ടുണ്ട്. പുതിയ രോഗികളിൽ 138 പേർ വിദേശികളാണ്. മസ്കത്ത് ഗവർണറേറ്റിൽനിന്ന് 138 പുതിയ രോഗബാധകളും റിപ്പോർട്ട് ചെയ്തു. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ് ഇതുവരെ മരിച്ചത്.
ഗൾഫ് മേഖലയിലെയും ആഗോളതലത്തിലെയും കുറവ് കോവിഡ് ബാധകളാണ് ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മേഖലയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കും ലോകത്തിലെ ഏറ്റവും മികച്ച രോഗമുക്തി നിരക്കുമാണ് ഒമാനിലുള്ളത്. ഇതുവരെ 3573 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 17 പേരാണ് മരിച്ചത്. 0.5 ശതമാനമാണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 37.8 ശതമാനമാണ്. അതായത് മൊത്തം രോഗബാധിതരിൽ മൂന്നിലൊന്നിനും രോഗം സുഖപ്പെട്ടു. ലോകത്തെ മികച്ച രോഗമുക്തി നിരക്ക് ആണിത്.
ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിെൻറ ഉത്തരവുകളും കരുതലും പാലിച്ച് സർക്കാർ നടത്തിയ ശ്രമങ്ങളുടെ വിജയമാണിത്. സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് രോഗ നിർണയവും ചികിത്സയും സൗജന്യമാക്കിയത് ഫലം ചെയ്തു. സുൽത്താെൻറ ഉത്തരവ് പ്രകാരമായിരുന്നു ഇൗ നടപടിയും. കോവിഡ് ബാധിതരെ കണ്ടെത്താൻ വ്യാപക പരിശോധനകളും നടന്നുവരുകയാണ്. കോവിഡ് ബാധിതർ കൂടിയ അളവിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ ഇതും കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
