Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യോ​മ​ഗ​താ​ഗ​തം...

വ്യോ​മ​ഗ​താ​ഗ​തം ജൂ​ണോ​ടെ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത

text_fields
bookmark_border
വ്യോ​മ​ഗ​താ​ഗ​തം ജൂ​ണോ​ടെ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ അ​ട​ക്കം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ജൂ​ണോ​ടെ വ്യോ​മ​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത. ഇ​തു​സം​ബ​ന്ധി​ച്ച്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​തു​വ​രെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും ചി​ല വി​മാ​ന​ക്ക​മ്പ​നി​ക​ൾ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ൽ​നി​ന്നും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പ​ു​റം​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്ത​ണ​മെ​ന്ന്​ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ടെ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി വെ​ബ്സൈ​റ്റു​ക​ൾ വ​ഴി ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​റു​ക​ളു​ടെ തീ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​തെ​ന്നും വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന വി​ഷ​യം പ​ഠി​ച്ചു​വ​രു​ക​യാ​ണെ​ന്നും എ​ന്നാ​ൽ ഇൗ ​വി​ഷ​യ​ത്തി​ൽ ശി​പാ​ർ​ശ​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് അ​ൽ ഹു​സ്നി അ​ടു​ത്തി​ടെ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​റു​പ​ടി പ​റ​ഞ്ഞി​രു​ന്നു. ഒ​മാ​ൻ എ​യ​റി​ൽ മും​ബൈ​യി​ലേ​ക്ക് 111 റി​യാ​ൽ മു​ത​ലാ​ണ് നി​ര​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.  കൊ​ച്ചി 149 റി​യാ​ൽ, ല​ണ്ട​ൻ 194 റി​യാ​ൽ, സ​ലാ​ല 28 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു നി​ര​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സ​ലാം എ​യ​ർ  മേ​യ് 22 മു​ത​ൽ ദു​ബൈ​യി​ലേ​ക്കും  ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ ഇ​ൻ​ഡി​ഗോ മും​ബൈ​യി​ലേ​ക്കും ഗോ ​എ​യ​ർ മും​ബൈ, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

ഫ്ലൈ ​ദു​ബൈ മേ​യ്​ 21 മു​ത​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ മ​സ്​​ക​ത്തി​ലേ​ക്കും ഇ​ന്ത്യ​യി​ലേ​ക്കും എ​യ​ർ അ​റേ​ബ്യ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ജൂ​ൺ ഒ​ന്നു മു​ത​ൽ മ​സ്​​ക​ത്തി​ലേ​ക്കും ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കാ​നും നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ​നി​ന്ന് ക​ര​ക​യ​റാ​നും  ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന്  ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട ) സ​ർ​ക്കാ​റു​കാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​യാ​ട്ട സ​ർേ​വ അ​നു​സ​രി​ച്ച് 60 ശ​ത​മാ​നം പേ​രും നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ യാ​ത്ര ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. 40 ശ​ത​മാ​നം പേ​ർ ആ​റു മാ​സം വ​രെ കാ​ത്തി​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. 

69 േപ​രും അ​വ​രു​ടെ സാ​മ്പ​ത്തി​കാ​വ​സ്​​ഥ ശ​രി​യാ​വു​ന്ന​തു​വ​രെ മ​ട​ക്ക​യാ​ത്ര വൈ​കി​ക്കു​മെ​ന്നും പ​റ​യു​ന്നു. അ​തി​നി​ടെ ചി​ല വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്കു​ക​ളാ​ണ് ഇൗ​ടാ​ക്കു​ന്ന​തെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ മ​ട​ക്ക​യാ​ത്രാ വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം ആ​വും​വ​രെ ടി​ക്ക​റ്റെ​ടു​ക്ക​രു​തെ​ന്നാ​ണ് ട്രാ​വ​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ ഇ​ന്ത്യ​യും ഒ​മാ​നും ഇൗ ​വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്തു​ന്ന​തു​വ​രെ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക​ന​ഷ്​​ട​ത്തി​ന്ന് കാ​ര​ണ​മാ​ക്കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. 

യാ​ത്ര മു​ട​ങ്ങു​ക​യാ​ണെ​ങ്കി​ൽ ടി​ക്ക​റ്റ് റീ​ഫ​ണ്ടി​നും മ​റ്റും ഏ​റെ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലേ​ക്ക്  വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാം​രം​ഭി​ക്കു​ന്ന​ത് നി​ര​വ​ധി േപ​രു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ഇൗ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ നി​ര​വ​ധി പേ​ർ എ​പ്പോ​ൾ നാ​ട​ണ​യാ​ൻ ക​ഴി​യു​മെ​ന്ന​തി​ൽ ആ​ശ​ങ്ക​െ​പ്പ​ടു​ന്ന​വ​രാ​ണ്. ഇ​തി​െൻറ േപ​രി​ൽ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ അ​നു​ഭ​വി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച് നാ​ട​ണ​യാ​ൻ ക​ഴി​യാ​തെ വ​രു​മോ എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. വി​മാ​ന സ​ർ​വി​സു​ക​ൾ നി​ല​ച്ച​താ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. വി​മാ​ന സ​ർ​വി​സു​ക​ൾ തു​ട​ങ്ങ​തോ​ടെ ഇ​ത്ത​ര​ക്കാ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ ഒ​രു പ​രി​ധി വ​രെ അ​വ​സാ​നി​ക്കും. അ​ന്താ​രാ​ഷ്​​ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ വ്യോ​മ​ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച ന​യം ഇൗ ​മാ​സം മു​പ്പ​തോ​ടെ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story