ഒമാനിൽ വിദേശികളുടെ എണ്ണം കുറഞ്ഞു
text_fieldsമസ്കത്ത്: ഒമാനിൽ വിദേശികളുടെ എണ്ണം കുറഞ്ഞു. മാർച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് 19.36 ലക്ഷം വിദേശികളാണ് ഒമാനിൽ ഉള്ളത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 20.30 ലക്ഷമായിരുന്നു ഇത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഒമാനിലെ മൊത്തം ജനസംഖ്യ 46.45 ലക്ഷമാണ്. ഇതിൽ 41.7 ശതമാനം ആണ് വിദേശികളുടെ എണ്ണമെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. വിദേശി ജനസംഖ്യയുടെ 85.8 ശതമാനം പേരും സർക്കാർ, സ്വകാര്യ, ഗാർഹിക മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഇതിൽ 53,332 വിദേശികൾ സർക്കാർ മേഖലയിലാണ്. 13.21 ലക്ഷം പേർ സ്വകാര്യ േമഖലയിലും 2.87 ലക്ഷം പേർ ഗാർഹിക മേഖലയിലുമാണ് തൊഴിലെടുക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ വിദേശികളുടെ എണ്ണത്തിൽ 6.4 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്.
സർക്കാർ സർവിസിൽ 7.6 ശതമാനവും സ്വകാര്യ മേഖലയിൽ 7.1ശതമാനവും ഗാർഹിക മേഖലയിൽ 3.3 ശതമാനം വിദേശികളും കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. ഏറ്റവും കൂടുതൽ വിദേശികളും മൊത്തം വിദേശികളുടെ 44.9 ശതമാനവും ഉള്ളത് മസ്കത്തിലാണ്. 8.70 ലക്ഷമാണ് മസ്കത്തിലെ വിദേശി ജനസംഖ്യ. മസ്കത്ത്, മത്ര, ബോഷർ, സീബ്, അൽ അമിറാത്ത്, ഖുറിയാത്ത് വിലായത്തുകളിലായി 5.71 ലക്ഷം സ്വദേശികളാണ് ഉള്ളത്. മസ്കത്തിലെ വിദേശി ജനസംഖ്യയുടെ 82 ശതമാനം അഥവ 7.14 ലക്ഷം പേരും ജോലിക്കാരാണ്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ 43 ശതമാനമാണിത്. മസ്കത്തിലെ വിദേശികളുടെ എണ്ണം കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ 7.8 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. വടക്കൻ ബാത്തിനയാണ് വിദേശി ജനസംഖ്യയിൽ രണ്ടാമത്. മൊത്തം വിദേശികളുടെ 13.2 ശതമാനം അഥവ 2.55 ലക്ഷം പേരാണ് ഇവിടെയുള്ളത്. ഇത് ഗവർണറേറ്റിലെ ജനസംഖ്യയുടെ 32.5 ശതമാനമാണ്. വിദേശി ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് ദോഫാർ ഗവർണറേറ്റാണ്. 2.22 ലക്ഷം വിദേശികളാണ് ദോഫാറിലുള്ളത്.
മൊത്തം വിദേശി ജനസംഖ്യയുടെ 11.5 ശതമാനമാണിത്. ഗവർണറേറ്റിലെ മൊത്തം ജനസംഖ്യയായ 4.50 ലക്ഷത്തിൽ 49.4 ശതമാനമാണ് വിദേശികളുടെ എണ്ണം. ദാഖിലിയ ഗവർണറേറ്റിൽ 1.18 ലക്ഷമാണ് വിദേശി ജനസംഖ്യ. തെക്കൻ ബാത്തിനയിൽ 1.17 ലക്ഷം, തെക്കൻ ശർഖിയയിൽ 1.02 ലക്ഷം, വടക്കൻ ശർഖിയയിൽ 94,668 , ബുറൈമിയിൽ 55,030, ദാഹിറയിൽ 59,085, മുസന്ദമിൽ 15,012 എന്നിങ്ങനെയാണ് വിദേശി ജനസംഖ്യ. കഴിഞ്ഞ വർഷം ആദ്യ പാദത്തെ കണക്കെടുക്കുേമ്പാൾ മസ്കത്തിലെ വിദേശികളുടെ എണ്ണം 2.64 ശതമാനമാണ് കുറഞ്ഞതെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ അൽ വുസ്ത ഗവർണറേറ്റിൽ വിദേശികളുടെ എണ്ണം 5.77 ശതമാനം വർധിച്ചു. ദുകം പ്രത്യേക സാമ്പത്തിക മേഖല അടക്കമുള്ള പദ്ധതികൾ ഉള്ളതിനാലാണിത്. ദാഖിലിയയിൽ 1.01 ശതമാനം വിദേശികൾ വർധിച്ചിട്ടുണ്ട്. എന്നാൽ ദോഫാറിൽ കഴിഞ്ഞ വർത്തേക്കാൾ 6.8 ശതമാനവും മുസന്ദത്തിൽ 5.9 ശതമാനവും ബുറൈമിയിൽ 7.6 ശതമാനവും ദാഖിലിയയിൽ 1.3 ശതമാനവും വടക്കൻ ബാത്തിനയിൽ 5.5 തെക്കൻ ബാത്തിനയിൽ 3.7 ശതമാനവും വിദേശികൾ കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
