നാട്ടിലേക്ക് മടങ്ങൽ; നോർക്കയിൽ പേര് ചേർത്തത് 20,000ത്തോളം പേർ
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാനിൽനിന്ന് നോർക്കയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20,000ത്തോളമായി. വ്യാഴാഴ്ച ഉച്ച വരെയുള്ള കണക്കനുസരിച്ച് 19,272 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. മസ്കത്തിലെ ഇന്ത്യൻ എംബസിയിലും രജിസ്ട്രേഷൻ നടപടികൾ തുടർന്നുവരികയാണ്. കഴിഞ്ഞ 15 മുതലാണ് ഇവിടെ വിവരശേഖരണം ആരംഭിച്ചത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം പതിനായിരത്തിലധികം ഇന്ത്യക്കാർ എംബസിയിൽ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. പ്രതിദിനം 600 മുതൽ 700 വരെ ആളുകൾ രജിസ്റ്റർ ചെയ്യുന്നതായാണ് അറിയാൻ കഴിഞ്ഞതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
ഇന്ത്യൻ എംബസി വെബ്സൈറ്റിെൻറ ഹോം പേജിൽ രജിസ്ട്രേഷനുള്ള ഗൂഗിൾ ഫോറം ലഭ്യമാണ്. എംബസിയുടെ ട്വിറ്റർ െഎ.ഡിയിലും ഇത് ലഭ്യമാണ്. www.registernorkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് നോർക്ക രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്ട്രേഷനുകളിൽ മലയാളികൾ അടക്കമുള്ളവർക്ക് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നോർക്ക രജിസ്ട്രേഷൻ ആവശ്യമില്ലെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. അതിനാൽ പലരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
ഇന്ത്യൻ എംബസി അപേക്ഷാ ഫോറത്തിൽ നാട്ടിൽ േപാവാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് ഇൗ ഫോറമെന്ന് വ്യക്തമാക്കുന്നുണ്ട്. വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധമായി തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലെന്നും പറയുന്നു. ഇത് സംബന്ധമായ തീരുമാനങ്ങളുണ്ടായാൽ എംബസി ഇത് സംബന്ധമായ അറിയിപ്പ് നൽകും. കഴിഞ്ഞ ഏപ്രിൽ 15 മുതലാണ് എംബസി വിവര ശേഖരണം ആരംഭിച്ചത്. ഒമാൻ വിടുന്നതിന് ഒമാൻ സർക്കാറിെൻറ നിയമങ്ങളും നടപടിക്രമങ്ങളും പൂർണമായി പാലിക്കണമെന്നും ഇന്ത്യയിലെത്തുന്നവർ ഇന്ത്യൻ സർക്കാറിെൻറ നിയമങ്ങൾ പ്രത്യേകിച്ച് കോവിഡ് 19 സംബന്ധമായ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
നോർക്ക രജിസ്ട്രേഷൻ നാട്ടിലെത്തുന്ന മലയാളികൾ ക്വാറൻറീൻ അടക്കം സൗകര്യങ്ങൾ ഒരുക്കുന്നതിനായാണുള്ളത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നത് കേന്ദ്ര സർക്കാറിെൻറ തീരുമാനപ്രകാരമാണെന്നും വ്യക്തമായി പറയുന്നുണ്ട്. രജിസ്േട്രഷൻ വിമാന സർവിസുകൾ നടത്താനോ നിരക്കിളവിനോ അല്ലെന്നും വ്യക്തമാക്കുന്നുണ്ട്. നോർക്ക രജിസ്ട്രേഷൻ ആവശ്യമില്ലെന്ന പ്രചാരണം മൂലം ചിലർ അതിന് മടിക്കുന്നുമുണ്ട്. ഇത്തരക്കാർക്ക് കേരളത്തിലെത്തുേമ്പാൾ പ്രയാസമുണ്ടാവാനും സാധ്യതയുണ്ട്. ഇൗ രണ്ട് രജിസ്ട്രേഷനുകളും ഇപ്പോഴും തുടരുന്നുണ്ട്.
വിമാന സർവിസുകൾ നിലച്ചതോടെ നിരവധി പേരാണ് ഒമാനിൽ കുടുങ്ങി കിടക്കുന്നത്. രോഗികളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഗർഭിണികളും ജോലി നഷ്ടമായവരുമൊക്കെ ഇതിലുണ്ട്. മുടങ്ങാതെ മരുന്ന് കഴിക്കുന്നവരും വല്ലാത്ത ബുദ്ധിമുട്ടിലാണുള്ളത്. ഇന്ത്യയിൽ നിന്ന് മരുന്ന് എത്തിച്ചായിരുന്നു പലരും ഉപയോഗിച്ചിരുന്നത്. ഇവർ ഒമാനിൽനിന്നും മരുന്ന് വാങ്ങേണ്ട അവസ്ഥയാണ്. എന്നാൽ അധിക ഇന്ത്യൻ മരുന്നുകളും ഒമാനിൽ ലഭ്യമല്ല. പകരം ഇതേ കോമ്പിനേഷനുള്ള മരുന്നുകളാണ് ലഭിക്കുന്നത്. ചിലപ്പോൾ ഒരു മരുന്നിെൻറ കോമ്പിനേഷന് രണ്ടും മൂന്നും മരുന്നുകൾ വാങ്ങേണ്ടിയും വരും. ചില മരുന്നുകൾക്ക് അഞ്ചും അതിലധികവും ഇരട്ടി വില നൽകേണ്ടിയും വരും. ഇന്ത്യയിൽ കുറിയർ സർവിസ് പുനരാരംഭിച്ചെങ്കിലും ഇവ സാധാരണ നില പ്രാപിക്കാൻ സമയമെടുക്കും. കുറിയർ സർവിസ് നല്ല നിരക്കും ഇൗടാക്കുന്നുണ്ട്.
വിസിറ്റ് വിസയിൽ എത്തി ഒമാനിൽ കുടുങ്ങിയവരും നിരവധിയാണ്. കുടുംബ സന്ദർശനത്തിനും മറ്റുമായി എത്തിയ ഇത്തരക്കാർ എപ്പോൾ മടങ്ങി പോവാൻ കഴിയുമെന്നറിയാതെ ആശങ്കപ്പെടുകയാണ്. ഇത്തരക്കാർക്ക് പിഴയുണ്ടാവില്ലെന്ന് അനൗദ്യോഗികമായി പറയുന്നുണ്ടെങ്കിലും പലരും ആശങ്കയിൽ തന്നെയാണ്. ഭക്ഷണം അടക്കമുള്ള ആവശ്യങ്ങൾക്ക് പ്രയാസം അനുഭവിക്കുന്നവരും നിരവധിയാണ്. വിമാന സർവിസ് ആരംഭിക്കുന്നത് സംബന്ധമായ വിവരങ്ങൾ അറിയാൻ വാർത്താ മാധ്യമങ്ങളിലും ചാനലുകളിലും കണ്ണുനട്ടിരിക്കുകയാണ് ഇവർ. അതിനാൽ നാവിക സേനാ കപ്പലുകൾ സജ്ജമാകുന്നുവെന്നും മറ്റുമുള്ള വാർത്തകൾ ഏറെ ആവേശത്തോടെയാണ് ഇവർ എതിരേൽക്കുന്നത്. വിമാന സർവിസ് ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായാൽ തന്നെ വിസ സംബന്ധമായ ഒമാെൻറ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കോവിഡ് രോഗം ഇല്ലെന്ന് കാണിക്കുന്ന പരിശോധന സർട്ടിഫിക്കറ്റും ആവശ്യമായി വരും. ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് സാമ്പത്തിക ചെലവുകൾ ഉണ്ടാവാനും സാധ്യതയുണ്ട്.