Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനോ​ർ​ക്ക...

നോ​ർ​ക്ക ര​ജി​സ്‌​ട്രേ​ഷ​ൻ മാ​ഹി സ്വ​ദേ​ശി​ക​ൾ ത്രി​ശ​ങ്കു​വി​ൽ

text_fields
bookmark_border
നോ​ർ​ക്ക ര​ജി​സ്‌​ട്രേ​ഷ​ൻ മാ​ഹി സ്വ​ദേ​ശി​ക​ൾ  ത്രി​ശ​ങ്കു​വി​ൽ
cancel

മ​സ്​​ക​ത്ത്​: കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക റൂ​ട്സ് വ​ഴി ഏ​ർ​പ്പെ​ടു​ത്തി​യ ര​ജി​സ്ട്രേ​ഷ​ൻ ഒ​രു ദി​വ​സം​കെ ാ​ണ്ട്​ ര​ണ്ടു​ല​ക്ഷം പി​ന്നി​ടു​​േ​മ്പാ​ൾ പ്ര​വാ​സ​ലോ​ക​ത്ത്‌ ജീ​വി​ക്കു​ന്ന മാ​ഹി​ക്കാ​ർ ആ​ശ​ങ്ക​യി​ല ാ​ണ്. കാ​ര​ണം നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​നി​ൽ പു​തു​ശ്ശേ​രി സം​സ്ഥാ​ന​ത്തി​ൽ​പെ​ടു​ന്ന മാ​ഹി​ക്കാ​രെ ഉ​ൾ​പ്പെ ​ടു​ത്തി​യി​ട്ടി​ല്ല.

ഒ​രേ ഭാ​ഷ​യും സം​സ്കാ​ര​വും പ​ങ്കു​വെ​ക്കു​ന്ന കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ മാ​ഹി എ​ന്ന പ്ര​ദേ​ശ​ത്തെ ആ​യി​ര​ങ്ങ​ളാ​ണ്​ വി​വി​ധ ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​റി​​െൻറ പ്ര​വാ​സി​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നും​ത​ന്നെ മാ​ഹി​ക്കാ​ർ അ​ർ​ഹ​രാ​വു​ന്നി​ല്ല. മ​റ്റൊ​രു സം​സ്​​ഥാ​ന​ത്തി​​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന​തി​​െൻറ നി​യ​മ​പ്ര​ശ്ന​മാ​ണ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കേ​ര​ള​ത്തി​ലെ പ്ര​വാ​സി പ​ദ്ധ​തി​ക​ൾ പോ​ലു​ള്ള​തി​ൽ മാ​ഹി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് കാ​ല​ങ്ങ​ളാ​യി അ​വ​ശ്യ​മു​യ​രു​ന്ന​താ​ണ്. കോ​വി​ഡ് വ്യാ​പ​ന കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​നി​ൽ മാ​ഹി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ ഇ​വി​ട​ത്തു​കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ പ്ര​തി​ഷേ​ധ​മു​ണ്ട്. മ​യ്യ​ഴി എം.​എ​ൽ.​എ രാ​മ​ൻ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ ഇൗ ​വി​ഷ​യം പു​തു​ശ്ശേ​രി മു​ഖ്യ​മ​ന്ത്രി​യു​മാ​യും കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും ഒ​രു​ത​വ​ണ ച​ർ​ച്ച ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story