Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​ക​ൽ ഇ​ൻ​റ​ർ​നെ​റ്റ്​...

പ​ക​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ വി​നോ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ക്ക​രു​ത്​

text_fields
bookmark_border
പ​ക​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ വി​നോ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ക്ക​രു​ത്​
cancel

മ​സ്​​ക​ത്ത്​: രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​​ആ​റു​വ​രെ​യു​ള്ള തി​ര​ക്കു​ള്ള സ​മ​യ​ത്ത്​ ഇ​ൻ​റ​ർ​ നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ വി​നോ​ദ ആ​വ​​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ടെ​ലി​ കോം റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്രാ). ​ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ തി​ര​ക്കേ​റി നെ​റ്റ്​​വ​ർ​ക്​ വേ​ഗ​ത കു​റ​യാ​തി​രി​ക്കാ​നാ​ണ് അ​ഭ്യ​ർ​ഥ​ന. ഇ​ങ്ങ​നെ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​ത്​ ഹെ​ൽ​ത്ത്​ കെ​യ​ർ, റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സം, ഒാ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ സു​ഗ​മ​മാ​യി ന​ട​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന്​ ട്രാ​യു​ടെ അ​ഭ്യ​ർ​ഥ​ന​യി​ൽ പ​റ​യു​ന്നു.

തി​ര​ക്കു​ള്ള സ​മ​യ​ത്തും അ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലു​മു​ള്ള അ​നാ​വ​ശ്യ വി​ഡി​യോ കാ​ളു​ക​ളും ഒ​ഴി​വാ​ക്ക​ണം. നെ​റ്റ്​​വ​ർ​ക്കി​ലെ സ​മ്മ​ർ​ദം കു​റ​ക്കാ​ൻ സ​മൂ​ഹ മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി വ​ലി​യ അ​ള​വി​ലു​ള്ള ഫ​യ​ലു​ക​ൾ അ​യ​ക്കു​ന്ന രീ​തി​ക​ളും മാ​റ്റി​വെ​ക്ക​ണം. അ​തോ​ടൊ​പ്പം ഫി​ക്​​സ​ഡ്​ ഇ​ൻ​റ​ർ​നെ​റ്റ്, വോ​യ്​​സ്​ സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​ണം. ആ​രെ​യെ​ങ്കി​ലും വി​ളി​ക്ക​ണ​മെ​ങ്കി​ൽ മൊ​ബൈ​ൽ ഫോ​ൺ എ​ടു​ക്കു​ന്ന​തി​നു​പ​ക​രം ലാ​ൻ​ഡ്​​​ലൈ​ൻ ഉ​പ​യോ​ഗി​ക്ക​ണം. ഇ​തു​വ​ഴി മൊ​ബൈ​ൽ നെ​റ്റ്​​വ​ർ​ക്ക്​ ശൃം​ഖ​ല​യി​ൽ തി​ര​ക്കേ​റു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാം.

ഇ​ല​ക്​​ട്രോ​ണി​ക്സ്​​ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ സോ​ഫ്​​റ്റ്​​വെ​യ​റി​​െൻറ​യും ആ​ൻ​റി​വൈ​റ​സി​​െൻറ​യും ഏ​റ്റ​വും പു​തി​യ പ​തി​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. വൈ​ഫൈ​യി​ൽ നി​ന്ന്​ അ​നാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ച്ഛേ​ദി​ക്ക​ണം. കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ചാ​ൽ വൈ​ഫൈ​യു​ടെ വേ​ഗ​ത കു​റ​യും. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ മൊ​ബൈ​ലും ടെ​ലി​വി​ഷ​നും നോ​ക്കി​യി​രി​ക്കു​ന്ന​തി​നു​പ​ക​രം സ​ർ​ഗാ​ത്​​മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ തി​രി​ച്ചു​വി​ട​ണ​മെ​ന്നും ട്രാ​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story