മവേല പഴം-പച്ചക്കറി മാർക്കറ്റിൽ ചില്ലറ വ്യാപാരം ബുധനാഴ്ച പുനരാരംഭിക്കും
text_fieldsമസ്കത്ത്: മവേലയിലെ സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിലെ ചില്ലറ വ്യാപാരം ബുധനാഴ് ച പുനരാരംഭിക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികള ുടെ ഭാഗമായുള്ള ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ചില്ലറ വ്യാപാരം കഴി ഞ്ഞ വെള്ളിയാഴ്ച മുതൽ നിർത്തിവെച്ചത്. ചെറിയ വാഹനങ്ങൾക്കും കാറുകൾക്കും സെൻട്രൽ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ല.
പുലർച്ചെ നാലുമുതൽ രാവിലെ 11 വരെ മൊത്ത വ്യാപാരത്തിന് ഉപയോഗിക്കുന്ന ത്രീ ടൺ വാഹനങ്ങളും വലിയ വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. ഹോൾസെയിൽ വിൽപനക്കാർക്കുള്ള ഒാൺലൈൻ പ്ലാറ്റ്ഫോമായ ‘അത്മർ’ വൈകാതെ പ്രവർത്തനക്ഷമമാക്കും. പഴം-പച്ചക്കറി ഹോൾസെയിൽ മാർക്കറ്റ് തെക്കൻ ബാത്തിനയിലെ കസിയാദ് സാമ്പത്തിക നഗരത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികളും നടന്നുവരുകയാണെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
പുതിയ ഹോൾസെയിൽ മാർക്കറ്റിനെ സുഹാർ തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനൊപ്പം അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇൻറഗ്രേറ്റഡ് മേഖലയും കസിയാദിൽ നിർമിക്കും. നിലവിലുള്ള മവേല മാർക്കറ്റിനെ കൂടുതൽ സൗകര്യങ്ങളോടെയുള്ള ഇൻറഗ്രേറ്റഡ് റീെട്ടയിൽ മാർക്കറ്റായി മാറ്റാനും പദ്ധതിയുണ്ട്. ഇതിനുള്ള ടെൻഡർ ഇൗ വർഷം അവസാനം പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
