Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​​ക്​​​ഡൗ​​ൺ...

ലോ​​ക്​​​ഡൗ​​ൺ ബോ​​റ​​ടി മാ​​റ്റാ​​ൻ മിനി വെബ്​സീരീസുമായി സഹോദരങ്ങൾ

text_fields
bookmark_border
ലോ​​ക്​​​ഡൗ​​ൺ ബോ​​റ​​ടി മാ​​റ്റാ​​ൻ മിനി വെബ്​സീരീസുമായി സഹോദരങ്ങൾ
cancel
camera_alt?????? ??????????????????????? ????????????????

മ​​സ്​​​ക​​ത്ത്​: ലോ​​ക്​​​ഡൗ​​ൺ കാ​​ല​​ത്തെ വീ​​ട്ടി​​ലി​​രു​​പ്പ്​ പ​​ര​​മാ​​വ​​ധി സ​​ർ​​ഗാ​​ത്​​​മ​ ​ക​​മാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്​ എ​​ല്ലാ​​വ​​രും. വാ​​യ​​ന​​യും ചി​​ത്ര​​ര​​ച​​ന​​യും പാ​​ച​​ക പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളും ​ഫോ​േ​​ട്ടാ​​ഗ്ര​​ഫി​​യും വി​​ഡി​​യോ​​ഗ്ര​​ഫി​​യും ഒ​​ക്കെ​​യാ​​യി സ​​മ​​യം കൊ​​ല്ല​​ു​​ന്ന മു​​തി​​ർ​​ന്ന​​വ​​ർ​​ക്കൊ​​പ്പം കു​​ട്ടി​​ക​​ളും സ​​ജീ​​വ​​മാ​​യി രം​​ഗ​​ത്തു​​ണ്ട്. വാ​​ദി ക​​ബീ​​ർ സ്​​​കൂ​​ളി​​ലെ ഹൈ​​സ്​​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി അ​​മീ​​നും മൂ​​ന്നാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്ന അ​​ഹ്​​​ലാ​​മും ചേ​​ർ​​ന്ന്​ ത​​യാ​​റാ​​ക്കി​​യ മി​​നി വെ​​ബ്​​​സീ​​രീ​​സ്​ ഒ​​മാ​​നി​​ൽ​​നി​​ന്നു​​ള്ള ലോ​​ക്​​​ഡൗ​​ൺ സൃ​​ഷ്​​​ടി​​ക​​ളി​​ൽ ഏ​​റ്റ​​വും പു​​തി​​യ​​താ​​ണ്.

അ​​വ​​രു​​ടെ വീ​​ട്ടി​​ലെ കൃ​​ഷി​​ത്തോ​​ട്ട​​ത്തി​​ൽ​​നി​​ന്ന് പ​​റി​​ച്ചെ​​ടു​​ത്ത ക​​റ്റാ​​ർ വാ​​ഴ (അ​​ലു​​വേ​​ര) യു​​ടെ ഇ​​ല​​യി​​ലെ അ​​ക​​ക്കാ​​മ്പ് (ജെ​​ൽ) കൊ​​ണ്ട് പോ​​ഷ​​ക​​സ​​മ്പു​​ഷ്​​​ട​​മാ​​യ ജ്യൂ​​സ് ഉ​​ണ്ടാ​​ക്കു​​ന്ന ക​​ഥ​​യാ​​ണ്​ ഇൗ ​​മി​​നി വെ​​ബ്​​​സീ​​രീ​​സി​​ലൂ​​ടെ പ​​റ​​യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 23ന്​ ​​അ​​പ്​​​ലോ​​ഡ്​ ചെ​​യ്​​​ത ‘ഒ​​രു ജ്യൂ​​സ്​ അ​​ങ്കം’ എ​​ന്ന വി​​ഡി​​യോ ഇ​​തി​​ന​​കം ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ ക​​ണ്ടു​​ക​​ഴി​​ഞ്ഞു. റൂ​​വി​​യി​​ൽ അ​​ൽ റ​​യ്യാ​​ൻ ഗ്രാ​​ഫി​​ക്സ് ന​​ട​​ത്തു​​ന്ന എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി അ​​ബ്​​​ദു​​റ​​ഹ്​​​മാ​​െൻറ​​യും സു​​മ​​യ്യ​​യു​​ടെ​​യും മ​​ക്ക​​ളാ​​ണ് അ​​ഹ്‌​​ലാ​​മും അ​​മീ​​നും. സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ ല​​ഭി​​ച്ച പ്രോ​​ത്സാ​​ഹ​​നം അ​​ടു​​ത്ത വി​​ഡി​​യോ ചെ​​യ്യാ​​ൻ അ​​വ​​ർ​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​യി​​രി​​ക്ക​​യാ​​ണ്. Chinnu’s Bliss എ​​ന്ന യു​​ട്യൂ​​ബ് ചാ​​ന​​ലി​​ൽ വി​​ഡി​​യോ കാ​​ണാ​​ൻ ക​​ഴി​​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story