മത്രക്കാർക്കു തുണയായി കെ.എം.സി.സി പ്രവർത്തകർ
text_fieldsമത്ര: നല്ല ജീവിതസാഹചര്യങ്ങളില്‍ കഴിഞ്ഞുകൂടിയ മത്രയിലെ പ്രവാസ ിസമൂഹത്തെ കോവിഡ് നിസ്സഹായരാക്കിമാറ്റിയപ്പോള് അവരുടെ കണ്ണീരൊ പ്പാനും അവര്‍ക്ക് കൈത്താങ്ങായി വര്‍ത്തിക്കാനും ഇറങ്ങിയിരിക്കുകയാണ് മത്ര കെ.എം.സി.സി പ്രവര്‍ത്തകര്‍. എണ്ണയിട്ട യന്ത്രംപോലെ അവർ മത്രക്കാര്ക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നു.
ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതിലും രോഗികളായവര്‍ക്ക് മരുന്നെത്തിക്കുന്നതിലും അവർ കൈമെയ്യ് മറന്ന് മത്സരിക്കുകയാണ്. റമദാനാകുന്നതോടെ ഒരു പ്രയാസവും ഒരാളും അറിയരുതെന്ന് മുൻകൂട്ടിക്കണ്ട് വാട്സ്ആപ് ഗ്രൂപ്പുവരെ ഉണ്ടാക്കിയിരിക്കുകയാണ് മത്ര കെ.എം.സി.സി. ഫ്ലാറ്റുകളില്‍ എത്ര അംഗങ്ങളാണുള്ളതെന്ന് മുൻകൂട്ടി അറിയിച്ചാല്‍ അവർക്ക് ആവശ്യമായ റമദാന് കിറ്റുകള്‍ താമസസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഇതിനകം ചെയ്തുകഴിഞ്ഞു. മത്രയിലെ സാമൂഹികപ്രവർത്തനരംഗത്ത് നിറഞ്ഞുനില്ക്കുന്ന പലരുമുണ്ട്.
അതിലൊരാളാണ് മത്രക്കാര്‍ സ്നേഹപൂർവം ഇച്ച എന്നു വിളിക്കുന്ന നവാസ് ചെങ്കള. നവാസിെൻറ നേതൃത്വത്തിലാണ് കെ.എം.സി.സി പ്രവർത്തനം. വാഹനം ഉപയോഗിച്ച് മത്രക്ക് പുറത്തു പോകാൻ പാസുള്ളതും നവാസിനാണ്. കോവിഡ് ഭീതിക്കാലത്ത് എല്ലാവരും മുറി പൂട്ടി അകത്തിരിക്കുമ്പോള്‍ ഇവർ മരുന്നുമായും മറ്റു ഭക്ഷണസാധന കിറ്റുമൊക്കെയായി പല ഭാഗങ്ങളിലേക്കും പരക്കംപായുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
