പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കണം
text_fieldsമസ്കത്ത്: കോവിഡ് രോഗപ്പകർച്ചക്ക് സാധ്യതയുള്ളതിനാൽ ഷോപ്പിങ്ങിന് പോകുന്നവർ പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കി പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കണമെന്ന ് ഒമാൻ പരിസ്ഥിതി കാലാവസ്ഥാകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസിന് പ്ലാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ 48 മുതൽ 72 മണിക്കൂർ വരെ മറ്റൊരു ഇരയെ കാത്ത് ഇരിക്കാൻ കഴിയുന്നുണ്ടെന്ന ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഒാഫ് മെഡിസിെൻറ പഠനറിപ്പോർട്ട് മുൻനിർത്തിയാണ് മന്ത്രാലയത്തിെൻറ നിർദേശം.
പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കുന്നവർ അവ തുടർച്ചയായി രോഗാണുമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയത്തിെൻറ നിർദേശത്തിൽ പറയുന്നു. ചെറു വായുകണികകളിൽ (എയ്റോസോൾസ്) ഈ വൈറസ് മൂന്നുമണിക്കൂറോളം അതിജീവിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ചെമ്പിൽ നാലുമണിക്കൂർ വരെയും കാർഡ്ബോർഡിൽ 24 മണിക്കൂർ വരെയും വൈറസ് തങ്ങിനിൽക്കുന്നുണ്ട്. കനം കുറഞ്ഞതായതിനാൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളിൽ പെെട്ടന്ന് കാറ്റുപിടിക്കും.
ഇത് വേഗത്തിലുള്ള വൈറസ് കൈമാറ്റത്തിന് കാരണമാകും. അതിനാൽ ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിരവധി തവണ ഉപേയാഗിക്കാൻ കഴിയുന്ന ബാഗുകൾ തുണി, പേപ്പർ, മറ്റു വസ്തുക്കൾ എന്നിവകൊണ്ട് ഉണ്ടാക്കുന്നവയാണ്. കട്ടിയുള്ള പ്ലാസ്റ്റിക് കൊണ്ടും ഇത്തരം ബാഗുകൾ നിർമിക്കാറുണ്ട്. ഇവ 100 തവണ വരെയെങ്കിലും ഉപയോഗിക്കാം. അടുത്തവർഷം ജനുവരി ഒന്നുമുതൽ ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം വരുകയാണ്. നിയമലംഘകരിൽനിന്ന് നൂറു റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ചുമത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
