കോവിഡ് വലയത്തിൽ പ്രവാസികൾക്ക് നിറമില്ലാത്ത വിഷു
text_fieldsമസ്കത്ത്: സമൃദ്ധിയുടെ ഒാർമകളിൽ മലയാളികൾക്ക് ഇന്ന് വിഷു. കോവിഡ് വലയത്തിൽ കേര ളത്തിലെപോലെ പ്രവാസി മണ്ണിലും നിറമില്ലാത്ത വിഷുവാണ്. മസ്കത്ത് മേഖലയിൽ കർക്കശ മായ സഞ്ചാര നിയന്ത്രണം നിലവിലുള്ളതിനാൽ പല മലയാളികളും വിഷു വിഭവങ്ങൾ വാങ്ങിയിട്ടി ല്ല.
കണിക്കൊന്ന അടക്കം വിഷുക്കണി വിഭവങ്ങൾ കേരളത്തിൽനിന്ന് ഹൈപ്പർ മാർക്കറ്റുക ളിൽ എത്തിയിട്ടുണ്ട്. പൂർണ െഎസൊലേഷൻ പ്രഖ്യാപിച്ച മത്രയിൽ അത്യാവശ്യങ്ങൾക്ക് മാത്രമേ ആളുകളെ പുറത്തേക്ക് വിടുന്നുള്ളു.
പ്രധാന ഹൈപ്പർ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള റൂവി ഭാഗത്തേക്ക് മറ്റ് വിലായത്തുകളിലുള്ളവരെയും കടത്തിവിടുന്നില്ല. അതിനാൽ പലർക്കും കണിക്കൊന്നയും വിഷു വിഭവങ്ങളും ലഭ്യമാവാത്ത അവസ്ഥയാണ്. വിഷു വിഭവങ്ങളെല്ലാം മാർക്കറ്റിലെത്തിച്ചതായി വ്യാപാരികൾ പറയുന്നു. വിഷു വിഭവങ്ങൾ കേരളത്തിൽനിന്ന് പ്രത്യേക ചാർേട്ടഡ് വിമാനത്തിൽ എത്തിച്ചതായി പഴം-പച്ചക്കറി മൊത്ത വിതരണ സ്ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. കണിക്കൊന്നയും കണിമാങ്ങയുമടക്കം എല്ലാ വിഷുവിഭവങ്ങളും എത്തിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം സാധനങ്ങൾ മാത്രമാണ് ഇൗ വർഷം എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കണിക്കൊന്നയും കണിമാങ്ങയുമടക്കം എല്ലാ വിഷുവിഭവങ്ങളും വിപണിയിൽ എത്തിച്ചതായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. എന്നാൽ, ആവശ്യക്കാർ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിലും വിഷുസദ്യ പേരിന് മാത്രമാണ്. പല ഹോട്ടലുകളും വിഷുസദ്യ ഒരുക്കുന്നില്ല. കഴിഞ്ഞ വർഷം വിഷു സദ്യയൊരുക്കിയിരുന്ന ചില ഹോട്ടലുകൾ പൂട്ടിക്കിടക്കുകയാണ്. ഇൗ വർഷം പേരിനുമാത്രമാണ് വിഷുസദ്യ ഒരുക്കുന്നതെന്ന് റൂവിയിലെ പ്രമുഖ ഹോട്ടലായ അനന്തപുരി ഹോട്ടൽ അധികൃതർ പറഞ്ഞു. ആവശ്യക്കാരുണ്ടെങ്കിലും എത്തിച്ചുകൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. അതിനാൽ കഴിഞ്ഞ വർഷം നൽകിയ പാർസൽ സർവസിെൻറ 10 ശതമാനംപോലും ഇൗ വർഷം ഇല്ല. ഉള്ള വിഭവങ്ങൾവെച്ച് ഇൗ വർഷവും ഫ്ലാറ്റിൽ വിഷുക്കണിയും വിഷുസദ്യയും ഒരുക്കുമെന്ന് തൃശൂർ സ്വദേശി അനൂപ് പറഞ്ഞു.
ലോക്ഡൗൺ മൂലം വിഷുക്കണി വിഭവങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് അൽ അമിറാത്തിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന കോഴിക്കോട് സ്വദേശി വിശ്വനാഥൻ പറഞ്ഞു. അതിനാൽ, ഉള്ളതുവെച്ച് ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷു വിഭവങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് ഒാർക്കാട്ടരി സ്വദേശി വിനോദ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് വാങ്ങിയ പച്ചക്കറികളും മറ്റും ഉപയോഗിച്ച് വിഷുക്കണിയും വിഷുസദ്യയും ഒരുക്കാനാണ് പ്ലാൻ. ഹോട്ടലുകൾ പലതും വിഷുസദ്യ ഒരുക്കാത്തതിനാൽ ഇൗ വർഷത്തെ വിഷു ഏറെ പ്രയാസം നിറഞ്ഞതാണെന്ന് ഗാലയിൽ ബാച്ചിലർ അക്കൊമെഡേഷനിൽ താമസിക്കുന്ന കുറ്റ്യാടി സ്വദേശി ശ്രീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
