Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒാ​ൺ​ലൈ​നി​ൽ ഒാ​ർ​ഡ​ർ...

ഒാ​ൺ​ലൈ​നി​ൽ ഒാ​ർ​ഡ​ർ ചെ​യ്യാം; പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വീ​ട്ടി​ലെ​ത്തും

text_fields
bookmark_border
ഒാ​ൺ​ലൈ​നി​ൽ ഒാ​ർ​ഡ​ർ ചെ​യ്യാം; പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വീ​ട്ടി​ലെ​ത്തും
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ് കാ​ല​ത്ത് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വാ​ങ്ങാ​ൻ ഇ​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പോ​ക​ണ്ട. ഒാ​ൺ​ലൈ​നി​ൽ ഒാ​ർ​ഡ​ർ ചെ​യ്താ​ൽ ഹോ​ൾ​സെ​യി​ൽ നി​ര​ക്കി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വീ​ട് ടി​ലെ​ത്തും. www.almazra.com എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യാ​ണ്​ ഒാ​ർ​ഡ​റു​ക​ൾ ന​ൽ​കേ​ണ്ട​ത്. കൃ​ഷി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ട്​ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ്​ പ​ദ്ധ​തി​യു​ടെ ആ​ശ​യം. മ​വേ​ല പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്​ കേ​ന്ദ്രീ​ക​രി​ച്ചാ​കും പ്ര​വ​ർ​ത്ത​നം.

കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​​​​െൻറ ഭാ​ഗ​മാ​യു​ള്ള ലോ​ക്​​ഡൗ​ണി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്​ ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ അ​ൽ മ​സ്​​റ ടീം ​അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഡെ​ലി​വ​റി ല​ഭ്യ​മാ​കും. പ​ദ്ധ​തി​യു​ടെ ആ​ദ്യ വി​ൽ​പ​ന തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ രാ​വി​ലെ പ​ത്തി​ന് ന​ട​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ റൂ​വി, വാ​ദി ക​ബീ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഒാ​ർ​ഡ​ർ പ്ര​കാ​രം വി​ഭ​വ​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​വ മൊ​ത്ത വി​ല​ക്ക് ല​ഭ്യ​മാ​വു​മെ​ന്നും അ​ൽ മ​സ്റ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

അ​തോ​ടൊ​പ്പം, ആ​ഴ്ച​യി​ൽ പ​കു​തി വി​ല​ക്കു​ള്ള ഒാ​ഫ​റും ഉ​ണ്ടാ​വും. ചു​രു​ങ്ങി​യ​ത് അ​ഞ്ചു റി​യാ​ലി‍​​​െൻറ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഒാ​ർ​ഡ​ർ ചെ​യ്യ​ണം. ഒാ​ർ​ഡ​ർ ചെ​യ്താ​ൽ പി​റ്റേ​ദി​വ​സ​മാ​ണ് ഇ​വ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ഡെ​ലി​വ​റി ചാ​ർ​ജ്​ ഇൗ​ടാ​ക്കി​ല്ല. പ​ണ​മാ​യും കാ​ർ​ഡാ​യും തു​ക ന​ൽ​കാം. ഒാ​ർ​ഡ​ർ ചെ​യ്യു​മ്പാ​ൾ വീ​ട്ടി​ൽ എ​ത്തി​ക്കേ​ണ്ട സ​മ​യം അ​റി​യി​ക്കാ​നു​ള്ള കോ​ള​വും ഒാ​ൺ​ലൈ​ൻ ഫോ​മി​ലു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ബ്സൈ​റ്റ് കൂ​ടാ​തെ 92760138 എ​ന്ന ന​മ്പ​റി​ലും സേ​വ​നം ല​ഭ്യ​മാ​വും. മൊ​ബൈ​ൽ ആ​പ് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ്ലേ​സ്​​റ്റോ​റി​ൽ ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story