ഒമാനിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ മലയാളികൾ •തിങ്കളാഴ്ച 128 പേർക്ക്
text_fieldsമസ്കത്ത്: ഒമാനിലെ കോവിഡ് ബാധയുടെ കേന്ദ്രസ്ഥാനമായ മത്രയിൽ പരിശോധന ഉൗർജിതമാക്കിയതോടെ രോഗികളുടെ എണ്ണ വും ഉയരുന്നു. തിങ്കളാഴ്ച 128 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 24ന് രോഗബാധ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് മെ ാത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 727 ആയി ഉയർന്നു.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ മുപ്പതോളം മലയാ ളികളുമുണ്ട്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 124 ആയി ഉയരുകയും ചെയ്തു. പുതുതായി 15 പേർക്കാണ് അസുഖം സുഖപ്പെട്ടത്. രോഗബാധിതരിൽ രണ്ട് സ്വദേശികളും രണ്ട് വിദേശികളുമാണ് മരിച്ചത്. 41ഉം 37ഉം വയസ്സുള്ള വിദേശികളാണ് മരിച്ചത്. ഇതിൽ 41കാരൻ ബംഗ്ലാദേശിയാണ്. പുതുതായി രോഗം സ്ഥിരീകരിച്ച മലയാളികളടക്കമുള്ളവരെ ആരോഗ്യ വകുപ്പിെൻറ െഎസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. റൂവിയിലും പരിസരത്തുമുള്ള െഎസൊലേഷൻ കേന്ദ്രങ്ങൾ നിറഞ്ഞതിനാൽ നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള മിസ്ഫയിേലക്കാണ് ഇവരെ കൊണ്ടുപോയത്.
പരിശോധനക്കും ചികിത്സക്കും തിരിച്ചറിയൽ കാർഡുകൾ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് വിവിധ ഭാഷകളിൽ അറിയിപ്പ് നൽകിയതിനാൽ ബംഗ്ലാദേശ് സ്വദേശികൾ പരിശോധനക്ക് കൂടുതലായി മുന്നോട്ടുവരുന്നുണ്ട്. സിബ്ലത്ത് മത്ര, മത്ര ഹെൽത്ത് സെൻറർ, വാലി ഒാഫിസിന് സമീപമുള്ള ക്യാമ്പ് എന്നിവിടങ്ങളിലായുള്ള പരിശോധന ക്യാമ്പുകളിലാണ് വിദേശികൾ കൂടുതലായി എത്തുന്നത്. പനിയും തൊണ്ടവേദനയുമടക്കം കോവിഡ് ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ മാത്രമാണ് ശേഖരിക്കുന്നത്.
രാവിലെ ഒമ്പതു മുതൽ രാത്രി ഒരു മണി വരെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. സ്വാബ് ശേഖരിച്ച ശേഷം ബോഷറിലെ സെൻട്രൽ ലാബിലാണ് പരിശോധന നടത്തുന്നത്. പരമാവധി രണ്ടുദിവസത്തിനുള്ളിൽ പരിശോധന ഫലം ലഭ്യമാകുന്നുണ്ട്. സാമ്പിളുകൾ നൽകുന്നവർ ഫലം വരുന്നതുവരെ താമസസ്ഥലത്ത് അറ്റാച്ച്ഡ് ബാത്ത്റൂമോടെയുള്ള സ്ഥലത്ത് െഎസൊലേഷൻ സൗകര്യത്തിൽ കഴിയണം. ഫലം വന്നശേഷമാണ് െഎസൊലേഷനിലേക്ക് മാറ്റുക. സുരക്ഷിതത്വം ഉറപ്പാക്കാൻ സാമൂഹിക അകലം പാലിക്കൽ, വീടുകളിൽ തുടരൽ, കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകൽ, മാസ്ക് ധരിക്കൽ എന്നിവ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
