കോവിഡ് ബാധിതരിൽ 77 ശതമാനവും മസ്കത്തിൽ
text_fieldsമസ്കത്ത്: ആശങ്ക പരത്തി മസ്കത്ത് ഗവർണറേറ്റിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീ ണ്ടും വർധന. തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ച 33 കേസുകളിൽ 31 എണ്ണവും മസ്കത്ത് മേ ഖലയിലാണ്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന ്നത്. ഇതോടെ തലസ്ഥാന ഗവർണറേറ്റിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 257ആയി. ഇതിൽ 29 പേർ രോഗ മുക്തി നേടി. രാജ്യത്ത് മൊത്തം 331 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ മസ്കത്ത് മേഖലയിൽ ചികിത്സയിലിരുന്ന രണ്ടുപേർ മരിച്ചു. മൊത്തം 61 പേരാണ് സുഖപ്പെട്ടത്. ദാഖിലിയ, ദാഹിറ മേഖലകളിൽ ഒരോരുത്തർക്കും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. മസ്കത്തിൽ രോഗബാധിതരായ മലയാളികളുടെ എണ്ണത്തിലും വർധനവുണ്ട്. ഏതാണ്ട് 20 ലധികം മലയാളികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് അനൗദ്യോഗിക വിവരങ്ങൾ. മലയാളികൾ തിങ്ങിപ്പാർക്കുന്ന മത്ര മേഖലയിലെ ബാച്ച്ലർ റൂമുകളിൽ ഉള്ളവർക്ക് പരിശോധനാ ഫലം പോസിറ്റീവാണ്. െ
എസൊലേഷനിൽ കഴിയാൻ സൗകര്യങ്ങളില്ലാത്ത ബാച്ച്ലർ താമസക്കാർക്ക് ആരോഗ്യ മന്ത്രാലയം റൂവിയിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെ ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും ആവശ്യമുള്ളവർക്ക് മരുന്നുകളും എത്തിച്ചു നൽകുന്നുണ്ട്. താമസിക്കുന്ന സ്ഥലങ്ങളിൽ െഎസൊലേഷനിൽ കഴിയാൻ സൗകര്യമുള്ളവർക്ക് മതിയായ നിർദേശങ്ങൾ നൽകി തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
സ്വകാര്യ ആശുപത്രികളിലടക്കം പരിശോധന സാമ്പിളുകൾ ശേഖരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ പേർ പരിശോധനക്കായി സാമ്പിളുകൾ നൽകിയിട്ടുണ്ട്. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വിളിച്ച് മാർഗ നിർദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത്. സമൂഹ വ്യാപനം കൂടുതലായതോടെ മത്ര മേഖലയിലേക്കുള്ള നിയന്ത്രണം കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. അണുനാശിനി പ്രവർത്തനങ്ങളും ഉൗർജിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
