Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സ്​കൂളുകളിൽ...

ഇന്ത്യൻ സ്​കൂളുകളിൽ ജൂലൈ വരെ ഫീസ്​ പ്രതിമാസം അടക്കാം

text_fields
bookmark_border
ഇന്ത്യൻ സ്​കൂളുകളിൽ ജൂലൈ വരെ ഫീസ്​ പ്രതിമാസം അടക്കാം
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ അ​ല​ട്ടു​ന്ന ര​ക്ഷാ ​ക​ർ​ത്താ​ക്ക​ൾ​ക്ക്​ ചെ​റി​യ തോ​തി​ലെ​ങ്കി​ലും ആ​ശ്വാ​സം ന​ൽ​കു​ന്ന തീ​രു​മാ​ന​വു​മാ​യി ഒ​മാ​നി​ലെ ഇ​ന ്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്. വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച ഫീ​സ്​ വ​ർ​ധ​ന​ ത​ൽ​ക്കാ​ ല​ത്തേ​ക്ക്​ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് അ​റി​യി​ച്ചു. ഇ​തോ​ടൊ​പ ്പം സ്​​കൂ​ൾ ഫീ​സ്​ മൂ​ന്നു മാ​സ​ത്തേ​ക്ക്​ അ​ട​ക്കു​ന്ന​തി​ന്​ പ​ക​രം പ്ര​തി​മാ​സം അ​ട​ച്ചാ​ൽ മ​തി. ജൂ​ലൈ അ​വ​സാ​നം​വ​രെ​യാ​ണ്​ ര​ണ്ടു​ തീ​രു​മാ​ന​ങ്ങ​ളും പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക​യെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ സ്​​കൂ​ൾ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള മ​സ്‌​ക​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ഏ​ഴ് ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​ണ് ഏ​കീ​കൃ​ത ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​മു​ള്ള​ത്. പ​ത്ത്​, പ​ന്ത്ര​ണ്ട്​ ക്ലാ​സു​ക​ളി​ലേ​ക്ക്​ ഒ​ഴി​കെ​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ www.indianschoolsoman.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ച്ച​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ൽ 3744 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ പ്ര​വേ​ശ​ന ന​ട​പ​ടി ഒാ​ൺ​ലൈ​നി​ലാ​യി​രി​ക്കും പൂ​ർ​ത്തീ​ക​രി​ക്കു​ക​യെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അ​റി​യി​ച്ചു. അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ ബ​ന്ധ​പ്പെ​ടും. നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചും ഫീ​സ്​ അ​ട​ച്ചും മ​റ്റു​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാം.

ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡി​നു​ കീ​ഴി​ലു​ള്ള www.isovle.net വെ​ബ്​​സൈ​റ്റി​​െൻറ പ്ര​യോ​ജ​നം ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. വെ​ബി​നാ​റു​ക​ൾ, ക്വ​സ്​​റ്റ്യ​ൻ ബാ​ങ്കു​ക​ൾ, വ​ർ​ക്ക്​​ഷീ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ച​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ സമൂഹം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ പ​റ​ഞ്ഞു. ഒ​രു​മി​ച്ച്​ ഇൗ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തെ മ​റി​ക​ട​ക്കും. അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബോ​ർ​ഡ്​ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story