കോവിഡ് ലക്ഷണങ്ങളുള്ളവർ എന്തു ചെയ്യണം?
text_fieldsമസ്കത്ത്: ആർക്കും എപ്പോൾ വേണമെങ്കിലും പിടിപെടാവുന്ന രീതിയിലേക്ക് കോവിഡ് രോ ഗബാധ മാറിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ നമ്മൾ പലർക്കുമുള്ള സംശയമാണ്. കോവിഡ് പിടിപെട്ടാൽ എന്താണ് ചെയ്യേണ്ടത്? ആരെയാണ് ബന്ധപ്പെടേണ്ടത്? പ്രകടമായ രോഗലക്ഷണ ങ്ങളുള്ളവർ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് സർക്കുലറിലൂടെ അറിയിച്ചു. വൈറസ് ബാധിച്ച എല്ലാവരും ചികിത്സക്കായി ആശുപത്രികളെ സമീപിക്കേണ്ടതില്ല.
രോഗലക്ഷണങ്ങളുടെ കാഠിന്യം കൂടുകയോ രോഗത്തിെൻറ രണ്ടാം ആഴ്ചയിൽ ഉണ്ടാകുന്ന കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്താൽ വൈദ്യസഹായം തേടാവുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിെൻറ കാൾ സെൻററായ 24441999ൽ വിളിച്ചാൽ സഹായം ലഭ്യമാകുമെന്നും സർക്കുലറിൽ പറയുന്നു. സ്വയം ഒറ്റപ്പെടൽ (സെൽഫ് ഐസൊലേഷൻ) മാത്രമാണ് ഫലപ്രദമായ മുൻകരുതൽ നടപടി. നിങ്ങൾ അതു ചെയ്തു എന്ന് ഉറപ്പുവരുത്തുക.
രോഗവ്യാപനം തടയാനും സ്വയം സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമുള്ള നല്ല മാർഗം ഇതാണ്. ശുചിമുറി സൗകര്യങ്ങളോടെയുള്ള വായുസഞ്ചാരമുള്ള പ്രത്യേകം മുറിയിലാണ് െഎസൊലേഷനിൽ കഴിയേണ്ടത്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ലക്ഷണങ്ങൾ നിരീക്ഷിക്കണം. ദ്രവരൂപത്തിലുള്ള പദാർഥങ്ങൾ കഴിക്കുന്നത് വർധിപ്പിക്കണം. ആരോഗ്യകേന്ദ്രത്തിലേക്ക് പോകേണ്ട സാഹചര്യമുണ്ടെങ്കിൽ ഡോക്ടറോട് അവസ്ഥ വിശദീകരിക്കണം. മാസ്ക് ധരിക്കാതെ ഒരിക്കലും ആശുപത്രിയിലേക്കു പോകരുത്.
െഎസൊലേഷനിൽ കഴിയുന്നവർക്ക് ആശുപത്രികളിൽ പോകാൻ മാത്രമാണ് അനുമതിയുള്ളത്. വീട്ടിൽ/താമസസ്ഥലത്തെ ഒരാൾ മാത്രമാണ് െഎസൊലേഷനിൽ കഴിയുന്നവരെ പരിചരിക്കാൻ പാടുള്ളൂ. ഇവർ മാസ്ക്കും കൈയുറയും ധരിക്കുകയും കൈകൾ വെള്ളവും സോപ്പും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുകയോ വേണം. െഎസൊലേഷനിൽ കഴിയുന്നയാളും കൈകൾ ഇടക്കിടെ കഴുകുന്നത് നല്ലതാണ്. െഎസൊലേഷനിൽ കഴിയുന്നയാൾക്കുള്ള ഭക്ഷണം മുറിക്ക് പുറത്താണ് വെക്കേണ്ടത്. െഎസൊലേഷനിൽ കഴിയുന്ന വ്യക്തി മുറിയും ശുചിമുറിയും ദിവസവും വൃത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
