മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മത്രയിൽ നിര്യാതനായി. തലശ്ശേ രി പിലാക്കോല് സ്വദേശി വലിയ പറമ്പ് പൊയ്യേരിയിൽ (ശാരദാലയത്തിൽ) സന്തോഷാണ് (62) മരിച്ചത്. മത്ര സൂക്കില്‍ മസ്കത്ത് ഫാര്‍മസിക്കടുത്ത് റെഡിമെയ്ഡ് വസ്ത്രസ്ഥാപനം (ഒ.എം.എസ്) നടത്തിവരികയാണ്.
പരേതരായ അച്യുതന്-ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിജി. ഏകമകന് സിജിന്‍ ബംഗളൂരുവിൽ പഠിക്കുന്നു. ദീര്‍ഘകാലമായി കുടുംബസമേതം മത്ര സബാദിയയില് താമസിച്ചു വരികയാണ്.
LATEST VIDEO