Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഷോപ്പിങ്ങിന്​...

ഷോപ്പിങ്ങിന്​ പോകു​േമ്പാൾ കുട്ടികളെ ഒഴിവാക്കണം

text_fields
bookmark_border
ഷോപ്പിങ്ങിന്​ പോകു​േമ്പാൾ കുട്ടികളെ ഒഴിവാക്കണം
cancel

മ​സ്​​ക​ത്ത്​: ഷോ​പ്പി​ങ്ങി​ന്​ പോ​കു​ന്ന​വ​ർ കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ് യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ നി​ർ​ദേ​ശം. കു​ട്ടി​ക​ളെ വീ​ട്ടി​ലി​രു​ത്തു​ന്ന​തി​ന്​ ഒ​പ്പം കു​ടും​ബ​ത്തി​ലെ ഒ​രം​ഗം മാ​ത്ര​മാ​ണ്​ ഷോ​പ്പി​ങ്ങി​നാ​യി പോ​കാ​ൻ പാ​ടു​ള്ളൂ. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ന്ത്​ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​നു​മ​തി​യു​ണ്ടാ​കും.

തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലെ ഷോ​പ്പി​ങ്​ ഒ​ഴി​വാ​ക്ക​ണം. സ്​​ഥാ​പ​ന​ങ്ങ​ളി​ലെ തി​ര​ക്ക്​ വ​ർ​ധി​ക്കു​ന്ന പ​ക്ഷം ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ പ്ര​ധാ​ന വാ​തി​ലു​ക​ൾ അ​ട​ച്ച്​ ആ​ളു​ക​ൾ അ​ക​ത്ത്​ പ്ര​വേ​ശി​ക്കു​ന്ന​ത്​ ത​ട​യു​ക​യും തി​ര​ക്ക്​ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യാം. മ​റ്റ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ നി​ന്ന്​ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണം. ബി​ൽ കൗ​ണ്ട​റു​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ഗ്രോ​സ​റി ഉ​ൽ​​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഒാ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്​ ന​ല്ല​തെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story