ഏകീകൃത അണുനശീകരണ യജ്ഞത്തിന് തുടക്കം
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്ത് ഏകീക ൃത അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. ദിവസവും രാത്രി ഏഴിനായിരിക്കും അണുനശീകരണം തുടങ്ങുക. രാവിലെ ഏഴുവരെ ഇത് നീളും. പ്രധാന റോഡുകൾ, ഇട റോഡുകൾ, പൊതു സ്ഥലങ്ങൾ, പൊതു സൗകര്യങ്ങൾ, പാർക്കിങ് ഷേഡുകൾ, കടകൾക്ക് മുൻവശങ്ങൾ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം അണുനശീകരണം നടത്തും.
റോയൽ ആർമിയും അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമാണ്. റോയൽ ആർമി ഒാഫ് ഒമാെൻറ എൻജിനീയറിങ് കോർപ്സിെൻറ ആഭിമുഖ്യത്തിലാണ് റോഡുകളും പൊതുയിടങ്ങളുമെല്ലാം രോഗാണുമുക്തമാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
